സംവിധായകൻ രാമൻ അശോക് കുമാർ (അശോകൻ) അന്തരിച്ചു

64

ചലച്ചിത്ര സംവിധായകൻ രാമൻ അശോക് കുമാർ (അശോകൻ-60) അന്തരിച്ചു. എറണാകുളം ലേക്ക്ഷോർ ആശുപത്രിയിൽ രാത്രി 7.50നായിരുന്നു അന്ത്യം. ജെ.ശശികുമാറിനൊപ്പം ഏഴു വർഷത്തോളം സഹസംവിധായകനായി പ്രവർത്തിച്ചു. 1989-ൽ ‘വർണം’, 1993-ൽ ‘ആചാര്യൻ’ എന്നീ ചിത്രങ്ങൾ സംവിധാനം ചെയ്തു. അശോകൻ – താഹ കൂട്ടുകെട്ടിൽ സാന്ദ്രം (1990), മൂക്കില്ലാ രാജ്യത്ത് (1991) എന്നീ ചിത്രങ്ങൾ പുറത്തുവന്നു. മികച്ച ടെലിഫിലിനുള്ള സംസ്ഥാന അവാർഡ് ലഭിച്ച കൈരളി ടി.വിയിൽ സംപ്രേഷണം ചെയ്ത ‘കാണാപ്പുറങ്ങൾ’ എന്ന ടെലിഫിലിമിൻ്റെ സംവിധായകനാണ്. പ്രമുഖ ഐ.ടി വ്യവസായ സംരംഭകനുമാണ്. തിരുവനന്തപുരം വർക്കല സ്വദേശിയാണ്.

Advertisement
Advertisement