സമ്മർ ഇൻ ബത്ലഹേമിന് രണ്ടാംഭാഗം: മഞ്ജുവുമുണ്ടാകുമെന്ന് സിയാദ് കോക്കർ

11

മലയാളി പ്രേക്ഷകരുടെ പ്രിയ ചിത്രം സമ്മര്‍ ഇന്‍ ബത്‌ലഹേം 24 -ാം വയസ്സിലേക്ക് കടക്കുമ്പോള്‍ ചിത്രത്തിന്റെ രണ്ടാം ഭാഗം പ്രഖ്യാപിച്ചിരിക്കുകയാണ് നിര്‍മ്മാതാവ് സിയാദ് കോക്കര്‍. മഞ്ജു വാര്യരും ജയസൂര്യയും പ്രധാനവേഷത്തിലെത്തുന്ന മേരി ആവാസ് സുനോ എന്ന ചിത്രത്തിന്റെ ഓഡിയോ ലോഞ്ചില്‍ വെച്ചായിരുന്നു പ്രഖ്യാപനം. സമ്മര്‍ ഇന്‍ ബത്ലഹേം രണ്ടാം ഭാഗത്തില്‍ മഞ്ജുവും ഉണ്ടായിരിക്കും. 1998ല്‍ പുറത്തിറങ്ങിയ സമ്മര്‍ ഇന്‍ ബത്ലഹേമില്‍ . മഞ്ജു വാര്യര്‍, സുരേഷ് ഗോപി, ജയറാം എന്നിങ്ങനെ പ്രേക്ഷകരുടെ പ്രിയതാരങ്ങളും മോഹന്‍ലാല്‍ അതിഥിവേഷത്തിലും എത്തിയിരുന്നു. രഞ്ജിത്തിന്റെ തിരക്കഥയില്‍ സിബി മലയിലാണ് ചിത്രം സംവിധാനം ചെയ്തത്.

Advertisement
Advertisement