സലിംകുമാറിൻറേത് രാഷ്ട്രീയ തീരുമാനമാകാമെന്ന് കമൽ: മേളയിൽ നിന്നും അക്കാദമി ഒഴിവാക്കിയിട്ടില്ല, ബുദ്ധിമുട്ടിന് ക്ഷമ ചോദിക്കുന്നുവെന്നും കമൽ; നടക്കുന്നത് സി.പി.എം മേള, താനില്ലെന്ന് സലിംകുമാർ

11
1 / 100

നടൻ സലിം കുമാറിനെ കേരള രാജ്യാന്തര ചലച്ചിത്ര മേളയുടെ കൊച്ചിയിലെ ഉദ്‌ഘാടന വേദിയിൽ നിന്നും ഒഴിവാക്കിയിട്ടില്ലെന്നും, പങ്കെടുക്കില്ല എന്ന തീരുമാനം സലിം കുമാറിന്റേതാണെന്നും ചലച്ചിത്ര അക്കാദമി ചെയർമാൻ കമൽ. തീരുമാനം രാഷ്ട്രീയ താത്പ്പര്യമാണെന്നും കമൽ പറഞ്ഞു.
സംഘാടക സമിതി സലിം കുമാറുമായി സംസാരിച്ചിരുന്നു. സലിം കുമാർ മോശമായി പ്രതികരിച്ചു എന്നാണ് അവർ തന്നെ അറിയിച്ചതെന്ന് കമൽ. സലിം കുമാറിനെ നേരിട്ട് വിളിച്ചു അറ മണിക്കൂറോളം സംസാരിക്കുകയും, ഉണ്ടായ ബുദ്ധിമുട്ടിന്‌ ക്ഷമ ചോദിക്കുന്നതായും കമൽ അറിയിച്ചു.
വർഷങ്ങളായുള്ള ബന്ധമാണ് സലിം കുമാറുമായുള്ളത്. തങ്ങൾ തമ്മിൽ വ്യക്തിപരമായ പ്രശ്നങ്ങൾ ഇല്ല. മറ്റാരും വിളിച്ചില്ലെങ്കിലും താൻ നേരിട്ട് പോയി വിളിക്കുമായിരുന്നു എന്നും അതുനുള്ള അവസരമാണ് സലിം കുമാർ നഷ്‌ടപ്പെടുത്തിയതെന്നും കമൽ മാധ്യമങ്ങളോടായി പറഞ്ഞു. കമൽ വിളിച്ചെങ്കിലും കൊച്ചിയിലെ ഉദ്‌ഘാടന വേദിയിൽ പങ്കെടുക്കില്ല എന്നായിരുന്നു സലിം കുമാറിന്റെ നിലപാട്.
തിരുവനന്തപുരത്ത് യോഗം ചേർന്നെന്നും സലിം കുമാറിന്റെ പേര് ഒഴിവാക്കി എന്നതും ഏത് അർത്ഥത്തിൽ പറഞ്ഞു എന്നറിയില്ല. അത്തരമൊരു യോഗം തിരുവനന്തപുരത്ത് കൂടിയിട്ടില്ല. കൊച്ചിയിലെ സംഘാടക സമിതിയാണ് സലിം കുമാറുമായി ബന്ധപ്പെട്ടത്.
ചലച്ചിത്ര മേളയ്ക്ക് താന്‍ പോകുന്നില്ലെന്ന് സലിംകുമാർ പ്രതികരിച്ചു. അതൊരു സി.പി.എം മേളയാണ്. അതില്‍ ഏക കോണ്‍ഗ്രസുകാരനായ തനിക്ക് എന്തുകാര്യമാണുള്ളത്. തന്നെ മാറ്റി നിര്‍ത്തുന്നതില്‍ ആരൊക്കെയോ വിജയിച്ചു. താന്‍ ചെന്നിട്ട് അവര്‍ പരാജയപ്പെടേണ്ട. അവസരങ്ങള്‍ക്ക് വേണ്ടി പാര്‍ട്ടി മാറാനോ ആശയങ്ങള്‍ മാറാനോ താന്‍ തയ്യാറല്ല. മരിക്കുന്നതുവരെ കോൺഗ്രസുകാരനായിരിക്കും. തെരഞ്ഞെടുപ്പില്‍ മത്സരിക്കാനില്ലെന്നും സലിംകുമാര്‍ മാധ്യമങ്ങളോട് പ്രതികരിച്ചു