സഹ സംവിധായകൻ ആർ.രാഹുലിനെ മരിച്ച നിലയിൽ കണ്ടെത്തി

14
8 / 100

മലയാള സിനിമ സഹ സംവിധായകൻ ആർ. രാഹുലിനെ മരിച്ച നിലയില് കണ്ടെത്തി. കൊച്ചി മരടിലെ ഹോട്ടൽ മുറിയിയിൽ തൂങ്ങിമരിച്ച നിലയിലായിരുന്നു. പൃഥ്വിരാജ് ചിത്രമായ ഭ്രമം എന്ന സിനിമയുടെ ചിത്രീകരണത്തിനാണ് രാഹുൽ കൊച്ചിയിലെത്തിയത്. മരണ കാരണം എന്തെന്ന് വ്യക്തമാക്കിയിട്ടില്ല. രവി കെ ചന്ദ്രൻ മലയാളത്തിൽ ആദ്യമായി സംവിധാനം ചെയ്യുന്ന ചിത്രമാണ് ഭ്രമം.