സിദ്ധാർഥ് നിങ്ങൾക്കൊപ്പമാണ്…ഞങ്ങളുടെ ഒരു പട തന്നെ നിങ്ങൾക്കൊപ്പമുണ്ട്: നടൻ സിദ്ധാർഥിനെ പിന്തുണച്ച് നടി പാർവതി തിരുവോത്ത്

69

ബി.ജെ.പി സൈബര്‍ ആക്രമണം നേരിടുന്ന നടന്‍ സിദ്ധാര്‍ഥിന് പിന്തുണയുമായി നടി പാര്‍വ്വതി തിരുവോത്ത്. ‘സിദ്ധാര്‍ഥ് ഞാന്‍ നിങ്ങള്‍ക്കൊപ്പമാണ്. ഒരിക്കലും പിന്‍മാറരുത്. ഞങ്ങളുടെ ഒരു പട തന്നെ നിങ്ങള്‍ക്കൊപ്പമുണ്ട്. തളരാതെ ഇരിക്കൂ. നിങ്ങള്‍ക്കും കുടുംബത്തിനും എല്ലാവിധ സ്‌നേഹവും നേരുന്നതായി പാർവ്വതി ട്വീറ്റ്‌ ചെയ്‌തു.

ഇന്നലെയാണ് തമിഴ്‌നാട് ബി.ജെ.പി അംഗങ്ങള്‍ തന്റെ ഫോണ്‍നമ്പര്‍ ലീക്ക് ചെയ്‌തു എന്ന് സിദ്ധാര്‍ഥ് അറിയിച്ചത്. 500ലധികം കോളുകളാണ് വന്നത്. എല്ലാം വധ ഭീഷണിയും, റേപ്പ് ഭീഷണിയും തെറിവിളിയുമാണെന്നാണ് താരം ട്വീറ്റ് ചെയ്‌തത്.

എല്ലാ നമ്പറുകളും പൊലീസിന് കൈമാറിയിരിക്കുകയാണ്. തിനിക്കെതിരെ ഇത്തരം കാര്യങ്ങള്‍ ചെയ്‌തത് കൊണ്ട് മിണ്ടാതിരിക്കുമെന്ന് കരുതേണ്ട. ഇനിയും വിമര്‍ശനങ്ങള്‍ ഉണ്ടാകുമെന്ന് നരേന്ദ്ര മോഡിയേയും അമിത് ഷായേയും ടാഗ് ചെയ്‌താണ് സിദ്ധാര്‍ഥ് ട്വീറ്റ് ചെയ്‌തിരിക്കുന്നത്. കോവിഡ് സാഹചര്യത്തില്‍ കേന്ദ്ര സര്‍ക്കാരിന്റെ അനാസ്ഥയെ ചൂണ്ടിക്കാട്ടി സിദ്ധാര്‍ഥ് നിരവധി വിമര്‍ശനങ്ങളാണ് നടത്തിയിരിക്കുന്നത്. ഇതിന് മുമ്പും മോഡി സര്‍ക്കാരിന്റെ കടുത്ത വിമര്‍ശകന്‍ തന്നെയായിരുന്നു സിദ്ധാര്‍ഥ്. കോവിഡ് വാക്‌സിനേഷനുമായി ബന്ധപ്പെട്ട വിഷയത്തിലും നരേന്ദ്ര മോഡി സര്‍ക്കാരിനെ വിമര്‍ശിച്ച് സിദ്ധാര്‍ഥ് രംഗത്തെത്തിയിരുന്നു. ബി.ജെ.പി അധികാരത്തില്‍ നിന്ന് പുറത്താക്കപ്പെടുമ്പോള്‍ മാത്രമേ രാജ്യം പൂര്‍ണ്ണമായും പ്രതിരോധ ശേഷി നേടുകയുള്ളവെന്നാണ് സിദ്ധാര്‍ഥ് പറഞ്ഞത്. ട്വിറ്ററിലൂടെയായിരുന്നു സിദ്ധാർഥിത്തിന്റെ വിമര്‍ശനം.