സിനിമാ സീരിയല്‍ നടി രശ്‍മി ജയഗോപാല്‍ അന്തരിച്ചു

40

സിനിമാ സീരിയല്‍ നടി രശ്‍മി ജയഗോപാല്‍ (51) അന്തരിച്ചു. ആരോഗ്യപ്രശ്‍നങ്ങളെ തുടര്‍ന്ന് ആശുപത്രിയില്‍ ചികിത്സയിലിരിക്കെയാണ് അന്ത്യം സംഭവിച്ചത്. ഞായറാഴ്‍ച വൈകിട്ടാണ് മരണം സഭവിച്ചത്. ബംഗളൂരുകാരിയായ രശ്‍മി ജയഗോപാല്‍ പരസ്യ ചിത്രങ്ങളിലൂടെയാണ് അഭിനയരംഗത്തേയ്‍ക്ക് എത്തുന്നത്. സീരിയലുകളിലൂടെ അഭിനയരംഗത്ത് സജീവവുമായി. ‘ സ്വന്തം സുജാത’ എന്ന സീരയലിലെ ‘സാറാമ്മ’ എന്ന കഥാപാത്രത്തിലൂടെയാണ് പ്രേക്ഷകരുടെ പ്രിയങ്കരിയായത്. മലയാളം, തമിഴ് സിനിമകളിലും അഭിനയിച്ചിട്ടുണ്ട്.

Advertisement
Advertisement