353-ാം ചിത്രവുമായി മോഹന്‍ലാല്‍; നിർമാണം ആർ.എസ്.പി നേതാവ് ഷിബു ബേബി ജോൺ

13

353-ാം ചിത്രവുമായി മോഹന്‍ലാല്‍. എല്‍ 353 എന്ന് താത്കാലികമായി പേര് നല്‍കിയിരിക്കുന്ന സിനിമ സംവിധാനം ചെയ്യുന്നത് വിവേക് ആണ്. മുന്‍മന്ത്രിയും ആര്‍.എസ്.പി നേതാവുമായ ഷിബു ബേബി ജോണിന്റെ പുതിയ സിനിമ നിര്‍മ്മാണ കമ്പനിയായ ജോണ്‍ ആന്‍ഡ് മേരി ക്രിയേറ്റീവും ശ്രീ സെഞ്ച്വറി കൊച്ചുമോന്റെ സെഞ്ച്വറി ഫിലിംസും, കെ. സി ബാബു പങ്കാളിയായ മാക്‌സ് ലാബും സംയുക്തമായാണ് ചിത്രം നിര്‍മ്മിക്കുന്നത്. സോഷ്യല്‍ മീഡിയയിലൂടെ മോഹന്‍ലാല്‍ തന്നെയാണ് ഇക്കാര്യം അറിയിച്ചത്. ജിത്തു ജോസഫിന്റെ റാം എന്ന ചിത്രം പൂര്‍ത്തിയായതിനുശേഷം ഇതില്‍ പങ്കുചേരും.

Advertisement
Advertisement