ആത്മഹത്യക്ക് ശ്രമിച്ച നടൻ ആദിത്യനെതിരെ പോലീസ് കേസെടുത്തു: കേസെടുത്തത് ഭാര്യ നടി അമ്പിളിദേവിയുടെ പരാതിയിൽ; ആദിത്യനെതിരെ തൃശൂർ പോലീസും നടപടിക്ക്

82

ആത്മഹത്യക്ക് ശ്രമിച്ച നടൻ ആദിത്യനെതിരെ പോലീസ് ഗാർഹികപീഡന നിരോധന നിയമപ്രകാരം കേസെടുത്തു. ഭാര്യയും നടിയുമായ അമ്പിളിദേവിയുടെ പരാതിയിലാണ് കേസെന്ന് ചവറ പോലീസ് പറഞ്ഞു. ആദിത്യൻ വിവാഹം കഴിച്ചപ്പോൾ നൂറുപവനും പത്തുലക്ഷം രൂപയും നൽകിയിരുന്നു. എന്നാൽ പിന്നീട് സ്ത്രീധനമായി കൂടുതൽ തുക ആവശ്യപ്പെട്ട് തന്നെ മാനസികമായി പീഡിപ്പിച്ചുവരുകയായിരുന്നുവെന്ന്‌ അമ്പിളി കരുനാഗപ്പള്ളി എ.സി.പി.ക്കും ചവറ പോലീസിലും പരാതി നൽകിയിരുന്നു. ഞായറാഴ്ച വൈകീട്ട് വടക്കുംനാഥ ക്ഷേത്രത്തിന് സമീപമാണ് കാറിൽ കൈഞരമ്പ് മുറിച്ച് രക്തം വാർന്ന നിലയിൽ കണ്ടെത്തിയത്. പോലീസെത്തി ആദ്യം ജനറൽ ആശുപത്രിയിലും പിന്നീട് മെഡിക്കൽ കോളേജിലേക്കും മാറ്റി. അപകട നില തരണം ചെയ്ത താരത്തെ ഇന്ന് വിടുതൽ ചെയ്തേക്കും. ആത്മഹത്യാ ശ്രമത്തിന് നടനെതിരെ തൃശൂർ പോലീസും നിയമ നടപടികളിലേക്ക് കടക്കുകയാണെന്നാണ് സൂചന.