മയക്കുമരുന്ന് കേസില്‍ നടനും മുന്‍ ബിഗ്‌ബോസ് മത്സരാര്‍ഥിയുമായ അജാസ് ഖാൻ അറസ്റ്റിൽ

10

മയക്കുമരുന്ന് കേസില്‍ നടനും മുന്‍ ബിഗ്‌ബോസ് മത്സരാര്‍ഥിയുമായ അജാസ് ഖാനെ നാര്‍ക്കോട്ടിക്‌സ് കണ്‍ട്രോള്‍ ബ്യൂറോ(എന്‍സിബി) അറസ്റ്റ് ചെയ്തു. കഴിഞ്ഞദിവസം നടന്റെ മുംബൈയിലെ വീട്ടില്‍ നടത്തിയ പരിശോധനയില്‍ ലഹരിഗുളികകള്‍ കണ്ടെടുത്തതിരുന്നു. ഇതിനുപിന്നാലെയാണ് രാജസ്ഥാനില്‍നിന്ന് മുംബൈയിലെത്തിയ അജാസ് ഖാനെ എന്‍സിബി കസ്റ്റഡിയിലെടുത്തത്. തുടര്‍ന്ന് ബുധനാഴ്ച അറസ്റ്റ് രേഖപ്പെടുത്തുകയും ചെയ്തു. 

Advertisement

അജാസ് ഖാന്‍ ലഹരിക്കടത്തുകാരനായ ഷദാബ് ഫാറൂഖ് ഷെയ്ഖിന്റെ സംഘത്തില്‍പ്പെട്ട ആളാണെന്നാണ് എന്‍സിബി നല്‍കുന്ന വിവരം. കഴിഞ്ഞ വ്യാഴാഴ്ച അതിമാരക ലഹരിമരുന്നുകളുമായി ഷദാബ് ഷെയ്ഖിനെ എന്‍സിബി അറസ്റ്റ് ചെയ്തിരുന്നു. ഇയാളെ ചോദ്യം ചെയ്തതില്‍നിന്നാണ് സംഘത്തില്‍പ്പെട്ട അജാസ് ഖാനെ സംബന്ധിച്ച വിവരങ്ങള്‍ ലഭിച്ചതെന്നും എന്‍സിബി ഉദ്യോഗസ്ഥര്‍ പറഞ്ഞു. 

Advertisement