നടന്‍ അനില്‍ നെടുമങ്ങാട് മുങ്ങിമരിച്ചു; ദാരുണാന്ത്യം തൊടുപുഴയില്‍ ഷൂട്ടിങ്ങിനിടെ

296

ചലച്ചിത്രനടന്‍ അനില്‍ നെടുമങ്ങാട് തൊടുപുഴ മലങ്കര ജലാശയത്തില്‍ മുങ്ങിമരിച്ചു. ഷൂട്ടിങ്ങിനിടെ സുഹൃത്തുക്കള്‍ക്കൊപ്പം കുളിക്കാനിറങ്ങിയപ്പോഴാണ് അപകടം. അയ്യപ്പനും കോശിയും, പൊറിഞ്ചു മറിയം ജോസ് തുടങ്ങിയവ സമീപകാല ഹിറ്റുകളാണ്.അയ്യപ്പനും കോശിയും എന്ന സിനിമയിലെ ശ്രദ്ധേയവേഷത്തിലൂടെ മുഖ്യധാരാ സിനിമയില്‍ ഏറെ പ്രതീക്ഷയുണര്‍ത്തിയ നടനായിരുന്നു. ടെലിവിഷനിലൂടെയാണ് അഭിനയരംഗത്തേക്ക് കടന്നുവന്നത്. പാപം ചെയ്യാത്തവര്‍ കല്ലെറിയട്ടെ, തെളിവ്, പാവാട, കമ്മട്ടിപ്പാടം തുടങ്ങിയവയിലും ശ്രദ്ധേയവേഷങ്ങള്‍ കൈകാര്യം ചെയ്തു