അന്തരിച്ച നടൻ റിസബാവയ്‌ക്ക് കോവിഡ്: പൊതുദർശനം ഒഴിവാക്കി, സംസ്കാരം കോവിഡ് ചട്ടം പാലിച്ച്

12

അന്തരിച്ച നടൻ റിസബാവയ്‌ക്ക് കോവിഡ് സ്ഥിരീകരിച്ചു. മരണ ശേഷം നടത്തിയ സ്രവ പരിശോധനയിലാണ് കോവിഡ് 19 ഫലം പോസിറ്റീവായത്. ഇതേ തുടര്‍ന്ന് പൊതുദര്‍ശനം ഒഴിവാക്കി. സന്ധ്യയോടെയാണ് കോവിഡ് പരിശോധനാ ഫലം ലഭിച്ചത്. റിസബാവയുടെ സംസ്ക്കാരം ചൊവ്വാഴ്ച രാവിലെ നടക്കും. മൃതദേഹം ആശുപത്രിയില്‍ നിന്നും നേരിട്ട് ഖബ്ര്‍സ്ഥാനിലേക്ക് കൊണ്ടുപോകും. കോവിഡ് സുരക്ഷാ മാനദണ്ഡങ്ങള്‍ കര്‍ശനമായി പാലിച്ചാകും റിസബാവയുടെ സംസ്‌കാരം നടത്തുകയെന്ന് അധികൃതർ അറിയിച്ചു.

വൃക്ക സംബന്ധമായ അസുഖത്തെ തുടർന്ന് കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലായിരുന്ന റിസബാവ ഇന്ന് വൈകിട്ടോടെയാണ് അന്തരിച്ചത്.