നടൻ സത്യരാജ് ആശുപത്രിയിൽ

83

നടൻ സത്യരാജ് ആശുപത്രിയിൽ. കോവിഡ് ബാധിച്ചതോടെ താരം വീട്ടിൽ നിരീക്ഷണത്തിൽ കഴിയുകയായിരുന്നു. ആരോഗ്യനില വഷളായതിനെ തുടർന്നാണ് ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. ചെന്നൈയിലെ ഒരു സ്വകാര്യ ആശുപത്രിയിലാണ് സത്യരാജിനെ പ്രവേശിപ്പിച്ചിരിക്കുന്നത്.

Advertisement

സത്യരാജിന്റെ ആരോഗ്യനിലയെ കുറിച്ച് ഇനിയും വിവരങ്ങൾ പുറത്ത് വന്നിട്ടില്ല. ഗുരുതരമായ രോഗ ലക്ഷണങ്ങൾ പ്രകടമായതോടെയാണ് താരത്തിനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചതെന്നാണ് വിവരം.

Advertisement