നടൻ താരിഖ് ഷാ അന്തരിച്ചു

13

നടൻ താരിഖ് ഷാ അന്തരിച്ചു. മുംബൈയിലെ സ്വകാര്യ ആശുപത്രിയിൽ വച്ചായിരുന്നു അന്ത്യം. ന്യുമോണിയയാണ് മരണകാരണം.

രണ്ട് വർഷമായി വൃക്ക സംബന്ധമായ അസുഖങ്ങളെ തുടർന്ന് ചികിത്സയിലായിരുന്നു. ദിവസങ്ങൾക്ക് മുൻപ് ആരോഗ്യ നില വഷളായതിനെ തുടർന്ന് മുംബൈയിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരുന്നു.

ബാഹർ ആനെ തക്, ഗുംനാം ഹേ കോയി, മുംബൈ സെൻട്രൽ, ജനം കുണ്ട്‌ലി എന്നിവയാണ് ശ്രദ്ധേയ ചിത്രങ്ങൾ. നടി ഷോമ ആനന്ദാണ് ഭാര്യ. മകൾ സാറ.