നടൻ വിജയ് ബാബുവിന്റെ പാസ്പോർട്ട് റദ്ദാക്കി;അറസ്റ്റ് വാറന്റ് യു.എ.ഇ പോലീസിന് കൈമാറി

9

ബലാത്സംഗ കേസിൽ പ്രതിയായ നടൻ വിജയ് ബാബുവിന്റെ പാസ്പോർട്ട് റദ്ദാക്കി. കേന്ദ്രസർക്കാരിന്റേതാണ് നടപടി, കൊച്ചി പൊലീസിന്റെ ആവശ്യ പ്രകാരമാണിത്, ഇക്കാര്യം ഇന്റർപോൾ വഴി യു എ ഇയെ അറിയിക്കും. യു എ ഇ യ്ക്ക് പുറത്ത് വിജയ് ബാബു പോകാൻ സാധ്യതയുള്ള രാജ്യങ്ങൾക്കും ഈ വിവരം കൈമാറും.വി‍ജയ്  ബാബുവിനെതിരായ അറസ്റ്റ് വാറന്‍റ്  യുഎഇ പോലീസിന് കൈമാറി. പ്രതിക്കെതിരെ റെഡ് കോർണർ നോട്ടീസ് പുറപ്പെടുവിക്കുന്നതിന്‍റെ ഭാഗമായിട്ടാണ് കൊച്ചി സിറ്റി പോലീസിന്‍റെ നടപടി. വിജയ് ബാബു യുഎഇയിൽ എവിടെയുണ്ടെന്ന കാര്യത്തില്‍  കൊച്ചി പോലീസിന് വ്യക്തതയില്ല. ഇത് കണ്ടെത്തി അറിയിക്കാനാണ് യുഎഇ പോലീസിന് വാറന്‍റ് കൈമാറിയത്. അവരുടെ മറുപടി കിട്ടിയ ശേഷം തുടർനടപടിയുണ്ടാകുമെന്ന് പോലീസ് അറിയിച്ചു.

Advertisement
Advertisement