നടന്‍ വിവേകിന്റെ മരണത്തില്‍ അഭ്യൂഹം പ്രചരിപ്പിച്ചാല്‍ നടപടിയെടുക്കുമെന്ന് പോലീസ്

11

നടന്‍ വിവേകിന്റെ മരണത്തില്‍ അഭ്യൂഹം പ്രചരിപ്പിച്ചാല്‍ നടപടിയെടുക്കുമെന്ന് ചെന്നൈ കോര്‍പ്പറേഷന്‍ കമ്മിഷണര്‍ ജി. പ്രകാശ് അറിയിച്ചു.

വിവേകിന്റെ മരണത്തെ കോവിഡ് വാക്‌സിന്‍ സ്വീകരിച്ചതുമായി ബന്ധപ്പെടുത്തി പ്രചാരണങ്ങള്‍ വ്യാപകമാകുന്നതിനിടെയാണ് മുന്നറിയിപ്പ്. കോവിഡ് വാക്‌സിനുമായി മരണത്തിന് ബന്ധമില്ലെന്ന് വ്യക്തമാക്കിയതാണ്. മികച്ച വ്യക്തിത്വത്തിനുടമയായ വിവേകിന്റെ വിയോഗം ദൗര്‍ഭാഗ്യകരമാണ്. കോവിഡ് വാക്‌സിനെക്കുറിച്ച് അഭ്യൂഹങ്ങള്‍ പ്രചരിപ്പിക്കുന്നവര്‍ക്കെതിരേ നിയമപരമായ നടപടിയെടുക്കും. അഭ്യൂഹങ്ങള്‍ പ്രചരിപ്പിച്ചാല്‍ കേസെടുക്കുമെന്നും അദ്ദേഹം അറിയിച്ചു.