‘ഓർമയില്ല’: അപൂർവ രോഗാവസ്ഥ വെളിപ്പെടുത്തി നടി ഭാനുപ്രിയ

90

ഓര്‍മ്മകള്‍ നഷ്ടപ്പെടുന്ന രോഗത്തിന്‍റെ പിടിയിലാണ് താനെന്ന് നടി ഭാനുപ്രിയ. തെലുങ്ക് ചാനലിന് നല്‍കിയ അഭിമുഖത്തിലാണ് ഭാനുപ്രിയയുടെ വെളിപ്പെടുത്തല്‍. അതിനാല്‍ നര്‍ത്തകയായ താരത്തിന് നൃത്തത്തില്‍ താല്‍പ്പര്യം നഷ്ടമായി. അടുത്തിടെ ഡയലോഗുകള്‍ മറന്നുപോയി ഒരു സിനിമ ലോക്കേഷനില്‍ അനുഭവിച്ച പ്രശ്നങ്ങള്‍ ഭാനുപ്രിയ തുറന്നു പറഞ്ഞു അഭിമുഖത്തില്‍. ‘ഇയിടെയായി അസുഖമാണ്, ഓര്‍മ്മ കിട്ടുന്നില്ല എന്നതാണ് പ്രശ്നം. പഠിച്ച ചില കാര്യങ്ങള്‍ മറന്നുപോയി. അതിനാല്‍ നൃത്തത്തോടുള്ള താല്‍പ്പര്യം പോയി. ഇപ്പോള്‍ നൃത്ത പരിശീലനം നടത്തുന്നില്ല. കഴിഞ്ഞ രണ്ടുവര്‍ഷമായി ഈ പ്രശ്നം നിലനില്‍ക്കുന്നുണ്ട്.’സില നേരങ്ങളില്‍ സില മനിദര്‍ഗള്‍’ എന്ന ചിത്രത്തിന്‍റെ ലോക്കേഷനില്‍ ഡയലോഗുകള്‍ പോലും മറന്ന് നിന്ന സന്ദര്‍ഭം ഉണ്ടായി’ -ഭാനുപ്രിയ അഭിമുഖത്തില്‍ പറയുന്നു. വിഷാദമോ, മറ്റ് പ്രശ്നങ്ങളോ എനിക്കില്ല ചിലപ്പോള്‍ ആരോഗ്യാവസ്ഥയായിരിക്കാം കാരണം. എന്തായാലും ഇതിന് മരുന്നു കഴിക്കുന്നുണ്ടെന്നും നടിപറയുന്നു. അന്‍പത്തിയഞ്ചുകാരിയായ ഭാനുപ്രിയയുടെ ഭര്‍ത്താവ് ആദര്‍ശ് 2018 ല്‍ മരിച്ചിരുന്നു. താന്‍ ഭര്‍ത്താവുമായി പിരിഞ്ഞിരുന്നുവെന്ന് അദ്ദേഹത്തിന്‍റെ മരണശേഷം വാര്‍ത്ത വന്നു അത് തെറ്റാണെന്ന് നടി അഭിമുഖത്തില്‍ വ്യക്തമാക്കുന്നുണ്ട്.  അഭിനയയാണ് ഭാനുപ്രിയയുടെ മകള്‍. ഇപ്പോള്‍ ലണ്ടനിലെ ലോഫ്ബറോ യൂണിവേഴ്സിറ്റിയില്‍ വിദ്യാര്‍ത്ഥിയാണ് അഭിനയ. ചെന്നൈയില്‍ തന്‍റെ അമ്മയ്ക്കും സഹോദരനുമൊപ്പമാണ് ഇപ്പോള്‍ താമസിക്കുന്നത് എന്നും നടി വ്യക്തമാക്കി. 

Advertisement
Advertisement