നടിയെ ആക്രമിച്ച കേസ്: നടി കാവ്യാ മാധവൻ ഇന്ന് കോടതിയിൽ ഹാജരാവും

30

നടിയെ ആക്രമിച്ച കേസിൽ സാക്ഷി വിസ്താരത്തിനായി നടി കാവ്യാ മാധവൻ ഇന്ന് കോടതിയില്‍ ഹാജരായേക്കും. കൊച്ചിയിലെ പ്രത്യേക സിബിഐ കോടതിയിലാണ് ഹാജരാകുന്നത്. കേസില്‍ 300ൽ അധികം സാക്ഷികളിൽ 127 പേരുടെ വിസ്താരമാണിപ്പോള്‍ പൂര്‍ത്തിയാക്കിയിട്ടുള്ളത്. വിചാരണ പൂര്‍ത്തിയാക്കാൻ സുപ്രീം കോടതി ആറ്മാസം കൂടി സമയം വിചാരണകോടതിക്ക് അനുവദിച്ചിട്ടുണ്ട്. 2017 ഫെബ്രുവരിയിലാണ് നടിയെ ആക്രമിച്ച സംഭവം ഉണ്ടാകുന്നത്.