‘ഓർമ’വിട്ടു കെ.പി.എ.സി. ലളിത ഇനി മകനൊപ്പം

203

കെ.പി.എ.സി. ലളിതയെ എറണാകുളത്തേക്ക് മാറ്റി. ബുധനാഴ്ച രാത്രി എട്ടേകാലോടെയാണ് തൃപ്പൂണിത്തുറയിലുള്ള മകൻ സിദ്ധാർഥിന്റെ ഫ്ലാറ്റിലേക്ക് അവരെ കൊണ്ടുപോയത്. എറണാകുളത്തെ മെഡിസിറ്റിയിൽ ചികിത്സയിലിരിക്കെ രണ്ടുമാസം മുമ്പാണ് എങ്കക്കാട്ടെ ‘ഓർമ’വീട്ടിലേക്ക് കെ.പി.എ.സി. ലളിതയെ കൊണ്ടുവന്നത്. ദിവസങ്ങൾക്കുള്ളിൽ അവശയായി. സംസാരിക്കാനും ആരെയും തിരിച്ചറിയാനും കഴിയാത്ത അവസ്ഥയിലായി.

Advertisement

മകൻ സിദ്ധാർഥും ഭാര്യ സുജിനയും മുംബൈയിൽ നിന്നെത്തിയ മകൾ ശ്രീക്കുട്ടിയും അടുത്ത ബന്ധുക്കളും സന്തതസഹചാരിയായ സാരഥി സുനിലും ഈ ദിവസങ്ങളിൽ ഒപ്പമുണ്ടായിരുന്നു. ഭർത്താവ് വിനുവിന്റെ ചികിത്സാവശ്യങ്ങൾക്കായി ശ്രീക്കുട്ടി മുംബൈയിലേക്ക് ഏതാനും ദിവസം മുന്നേ മടങ്ങി.

Advertisement