സാന്ദ്ര തോമസ് അപകടനില തരണം ചെയ്തു

80

ഡെങ്കിപ്പനി മൂർച്ഛിച്ചതിനെ തുടർന്ന് തീവ്രപരിചരണ വിഭാഗത്തിൽ ചികിത്സയിലായിരുന്ന നിർമ്മാതാവും നടിയുമായ സാന്ദ്ര തോമസ് അപകടനില തരണം ചെയ്തു. അഞ്ച് ദിവസം ഐസിയുവിലായിരുന്ന സാന്ദ്രയെ മുറിയിലേക്ക് മാറ്റിയെന്നും ആരോഗ്യനില മെച്ചെപ്പെട്ടെന്നും സഹോദരി സ്നേഹ ഫേസ്‌ബുക്ക് പേജിലൂടെ അറിയിച്ചു.

‘അഞ്ച് ദിവസം ഗുരുതരാവസ്ഥയിൽ ഐസിയുവിൽ ആയിരുന്ന ചേച്ചിയെ ഇപ്പോൾ മുറിയിലേക്ക് മാറ്റി. ആരോഗ്യനിലയിൽ വളരെയധികം പുരോഗതിയുണ്ട്. ചേച്ചിയുടെ വിവരമറിഞ്ഞ ഒരുപാട് പേർ പ്രാർത്ഥിച്ചിട്ടുണ്ട്, അവരുടെ മെസേജുകൾക്കെല്ലാം മറുപടി നൽകാൻ കഴിയാത്തതിനാൽ എല്ലാവരോടുമുള്ള കടപ്പാട് ഇവിടെ അറിയിക്കുന്നു. നിങ്ങളുടെ സ്നേഹത്തിനും കരുതലിനും പ്രാർത്ഥനകൾക്കും നല്ല ആശംസകൾക്കും നന്ദി, സ്നേഹ കുറിച്ചു.