ബോളിവുഡ് നടൻ അക്ഷയ് കുമാറിന്റെ അമ്മ അരുണ ഭാട്ടിയ അന്തരിച്ചു

21

ബോളിവുഡ് താരം അക്ഷയ് കുമാറിന്റെ അമ്മ അരുണ ഭാട്ടിയ അന്തരിച്ചു. വാർധക്യസഹജമായ അസുഖങ്ങളെ തുടർന്ന് ഏതാനും ദിവസങ്ങളായി ചികിത്സയിലായിരുന്നു. ലണ്ടനിൽ സിനിമാ ചിത്രീകരണത്തിലായിരുന്ന അക്ഷയ് അമ്മയുടെ അസുഖ വിവരം അറിഞ്ഞ ഉടനെ മുംബൈയിൽ എത്തിയിരുന്നു. ഇന്ന് രാവിലെയായിരുന്നു അന്ത്യം.

അക്ഷയുടെ പിറന്നാൾ ദിനത്തിന് തൊട്ടുമുമ്പാണ് അമ്മയുടെ വേർപാട്. നാളെയാണ് അക്ഷയ് കുമാറിന്റെ 53ാം പിറന്നാൾ. അമ്മയുടെ ആരോഗ്യനിലയെ കുറിച്ച് അക്ഷയ് സോഷ്യൽമീഡിയയിൽ കഴിഞ്ഞ ദിവസം പോസ്റ്റിട്ടിരുന്നു. തനിക്കും കുടുംബത്തിനും ദുഃഖകരമായ സമയമാണിതെന്നും അമ്മയ്ക്ക് വേണ്ടി പ്രാർത്ഥിക്കണമെന്നും അക്ഷയ് ആരാധകരോട് ആവശ്യപ്പെട്ടിരുന്നു.