അപര്‍ണ ബാലമുരളി നായികയായ തമിഴ് ചിത്രമാണ് ‘നിതം ഒരു വാനം’. അശോക് സെല്വൻ നായകനാകുന്ന ചിത്രം നവംബര്‍ നാലിനാണ് റിലീസ് ചെയ്തത്. മോശമല്ലാത്ത പ്രതികരണമാണ് ചിത്രത്തിന തിയറ്ററുകളില്‍ നിന്ന് ലഭിച്ചത്. ‘നിതം ഒരു വാന’ത്തിന്റെ ഒടിടി റിലീസ് പ്രഖ്യാപിച്ചിരിക്കുകയാണ്. ‘നിതം ഒരു വാനം’ നെറ്റ്ഫ്ലിക്സില്‍ ഡിസംബര്‍ രണ്ട് മുതലാണ് സ്ട്രീം ചെയ്യുക. ശിവാത്മീക, റിതു വര്‍മ എന്നീ നായികമാരും ചിത്രത്തിലുണ്ട്. ര കാര്‍ത്തിക് ആണ് സംവിധാനം ചെയ്യുന്നത്. ഗോപി സുന്ദര്‍ ആണ് സംഗീത സംവിധാനം.
Advertisement
Advertisement