Home Film ചാള്‍സ് എന്റര്‍പ്രൈസസ് റിലീസിന്

ചാള്‍സ് എന്റര്‍പ്രൈസസ് റിലീസിന്

0
ചാള്‍സ് എന്റര്‍പ്രൈസസ് റിലീസിന്

നവാഗതനായ സുഭാഷ് ലളിത സുബ്രഹമണ്യന്‍ രചനയും സംവിധാനവും നിര്‍വ്വഹിക്കുന്ന ചാള്‍സ് എന്റര്‍പ്രൈസസ് റിലീസിന് ഒരുങ്ങുന്നു. ഉര്‍വശി പ്രധാനവേഷത്തിലെത്തുന്ന ചിത്രത്തിന്റെ നിര്‍മ്മാണം ജോയ് മൂവി പ്രൊഡക്ഷന്‍സിന്റെ ബാനറില്‍ ഡോ. അജിത് ജോയ്, അച്ചുവിജയന്‍ എന്നിവര്‍ ചേര്‍ന്നാണ്.
അമ്മ-മകന്‍ ബന്ധത്തിന്റെ കഥപറയുന്ന ചിത്രത്തില്‍ ബാലു വര്‍ഗീസ് ആണ് മകനായി എത്തുന്നത്. കലൈയരസന്‍ ആദ്യമായി മലയാളത്തില്‍ അഭിനയിക്കുന്ന ചിത്രം കൂടിയാണ ചാള്‍സ് എന്റര്‍പ്രൈസസ്. ഗുരു സോമസുന്ദരം, അഭിജ ശിവകല, സുജിത് ശങ്കര്‍, വിനീത് തട്ടില്‍, അന്‍സല്‍ പള്ളുരുത്തി, സുധീര്‍ പറവൂര്‍, മണികണ്ഠന്‍ ആചാരി, മാസ്റ്റര്‍ വസിഷ്ട്ട്, ഭാനു, മൃദുല, ഗീതി സംഗീതി, സിജി പ്രദീപ്, അജിഷ, ആനന്ദ്ബാല്‍ എന്നിവരും ചിത്രത്തിലുണ്ട്.
ഛായാഗ്രഹണം -സ്വരൂപ് ഫിലിപ്പ്, കലാസംവിധാനം -മനു ജഗദ്, സംഗീതം -സുബ്രഹ്മണ്യന്‍ കെ. വി, പശ്ചാത്തലസംഗീതം -അശോക് പൊന്നപ്പന്‍, എഡിറ്റിങ് -അച്ചു വിജയന്‍, നിര്‍മ്മാണ നിര്‍വ്വഹണം -ദീപക് പരമേശ്വരന്‍, ഗാനരചന -അന്‍വര്‍ അലി, ജോയ് മൂവി പ്രൊഡക്ഷന്‍സ് മെയ് 19 -ന് ചിത്രം പ്രദര്‍ശനത്തിനെത്തിക്കും.

LEAVE A REPLY

Please enter your comment!
Please enter your name here