ക്ലബ്ഹൗസിൽ ‘നുഴഞ്ഞു കയറ്റം’: തന്റെ പേരിലും വ്യാജനെന്ന് നടി മഞ്ജു വാര്യർ

46

ജനപ്രിയ സമൂഹ മാധ്യമമായ ക്ലബ്‌ ഹൗസിൽ വ്യാജന്മാരും. തന്റെ പേരിലുള്ള വ്യാജന്മാർക്ക് എതിരെ എത്തിയിരിക്കുകയാണ് നടി മഞ്ജു വാര്യർ. ഫേസ്ബുക്കിലൂടെയാണ് മഞ്ജു പ്രതികരണവുമായി എത്തിയിരിക്കുന്നത്.

‘ഫേക്ക് അലേർട്ട്’ എന്ന കുറിപ്പോടെയാണ് മഞ്ജു വാര്യർ തന്റെ വ്യാജനെ കാട്ടുന്നത്.

നേരത്തെ ദുൽഖർ സൽമാൻ, പൃഥ്വിരാജ്, സുരേഷ് ഗോപി, നിവിൻ പോളി തുടങ്ങിയ താരങ്ങളും തങ്ങൾക്ക് ക്ലബ്ഹൗസിൽ ഇല്ലെന്നും തങ്ങളുടെ പേരിലുള്ള അക്കൗണ്ടുകൾ വ്യജമാണെന്നും അറിയിച്ചിരുന്നു. ‘ഞാൻ ക്ലബ്ഹൗസിൽ ഇല്ല. ഈ അക്കൗണ്ടുകൾ എന്റേതല്ല. മാധ്യമങ്ങളിലൂടെ എന്റെ പേരിൽ ആൾമാറാട്ടം നടത്തരും. ഇത് ഒട്ടും കൂൾ ആയ കാര്യമല്ല’, എന്നാണ് ദുൽഖർ പറഞ്ഞത്.

ശബ്ദം മാധ്യമമായ ഈ സോഷ്യല്‍ മീഡിയ ആപ്ലിക്കേഷന്‍ കഴിഞ്ഞവര്‍ഷം മാര്‍ച്ചിലാണ് ഐഒഎസ് പ്ലാറ്റ്‌ഫോമില്‍ ഇറങ്ങിയത്. തുടര്‍ന്ന് ഈ വര്‍ഷം മെയ് 21ന് ആന്‍ഡ്രോയ്ഡ് അരങ്ങേറ്റം നടത്തിയത്. ആന്‍ഡ്രോയിഡ് അരങ്ങേറ്റത്തോടെ ആപ്പിന് വലിയ ജനപ്രീതിയാണ് ലഭിച്ചിരിക്കുന്നത്. പോള്‍ ഡേവിസണ്‍, റോഹന്‍ സേത്ത് എന്നിവര്‍ ചേര്‍ന്നാണ് ക്ലബ്ബ് ഹൗസിന് രൂപം നല്‍കിയത്

ക്ലബ്ഹൗസ് ലൈവ് ആയി നമുക്ക് ചർച്ച വേദികൾ ഒരുക്കി തരുകയും ആ വീഥികളിലൂടെ വിഷയങ്ങളെക്കുറിച്ചും പരസ്പരം സംസാരിക്കുവാനും സാധിക്കും. സിനിമ താരങ്ങളും രാഷ്ട്രീയ നിരീക്ഷകരുമെല്ലാം ഈ ആപ്പിൽ സജീവമാണ്. നേരത്തെ പോലീസും മുന്നറിയിപ്പുമായി രംഗത്തെത്തിയിരുന്നു.