സംവിധായകൻ രഞ്ജിത്തിനെ കേരള ചലച്ചിത്ര അക്കാദമി ചെയർമാനായി നിയമിച്ചു; ഉത്തരവ് പുറത്തിറങ്ങി

25

സംവിധായകൻ രഞ്ജിത്തിനെ കേരള ചലച്ചിത്ര അക്കാദമി ചെയർമാനായി നിയമിച്ചു. ഇതുസംബന്ധിച്ച ഉത്തരവ് പുറത്തിറങ്ങി. സംവിധായകൻ കമലിന്റെ കാലാവധി പൂർ ത്തിയായ ഒഴിവിലേക്കാണ് നിയമനം. മൂന്ന് വർഷത്തേക്കാണ് നിയമനം.

Advertisement

കഴിഞ്ഞ ആഴ്ച്ച ചേർന്ന സിപിഎം സെക്രട്ടറിയേറ്റ് യോഗത്തിലാണ് ചലച്ചിത്ര അക്കാദമി ചെ യർമാനായി രഞ്ജിത്തിനെ പരിഗണിക്കാൻ തീരുമാനമായത്. അതേസമയം, സംഗീത നാടക അക്കാദമി ചെയർമാനായി എം.ജി. ശ്രീകുമാറി നെ നിയമിക്കാൻ ആലോചിച്ചിരുന്നതായി വാർത്തകൾ വന്നിരുന്നു. ഇതോടെ ഇടത് ക്യാമ്പിൽ നിന്ന് പോലും വലിയ എതിർപ്പ് ഉയർന്നത് വിവാദത്തിലാക്കിയിരുന്നു. തന്നോട് ആരും അക്കാര്യം അറിയിച്ചിട്ടില്ലെന്നായിരുന്നു ശ്രീകുമാറിന്റെ മറുപടി. നടി കെപിഎസി ലളിതയാണ് നിലവിൽ സംഗീത നാടക അക്കാദമി ചെയർപേഴ്സൺ.

Advertisement