സാമ്പത്തീക തട്ടിപ്പ് കേസിൽ സംവിധായകൻ ശ്രീകുമാർ മേനോൻ അറസ്റ്റിൽ

92

സംവിധായകൻ ശ്രീകുമാർ മേനോൻ അറസ്റ്റിൽ. സാമ്പത്തിക തട്ടിപ്പ് കേസിലാണ് ആലപ്പുഴ പൊലീസ് ശ്രീകുമാർ മേനോനെ അറസ്റ്റ് ചെയ്തത്.

സിനിമ നിർമ്മിക്കാനെന്ന പേരിൽ ശ്രീവത്സം ഗ്രൂപ്പിൽ നിന്നും എട്ട് കോടി രൂപ തട്ടിയെടുത്തു എന്ന കേസിലാണ് അറസ്റ്റ്. പാലക്കാട്ടെ വീട്ടിൽ നിന്നും ഇന്നലെ രാത്രിയോടെയാണ് ശ്രീകുമാർ മേനോനെ അറസ്റ്റ് ചെയ്തത്. ഏറെ നാളുകൾക്ക് മുമ്പ്‌ ലഭിച്ച ഈ പരാതിയിൽ പൊലീസ് കേസെടുത്തിരുന്നു. തുടർന്ന് ശ്രീകുമാർ മേനോന് മുൻകൂർ ജാമ്യത്തിനായി കോടതിയെ സമീപിച്ചിരുന്നെങ്കിലും അപേക്ഷ തള്ളിയതിന് പിന്നാലെയാണ് പൊലീസ് അറസ്റ്റിലേക്ക് നീങ്ങിയത്.