നടി കുളപ്പുള്ളി ലീല അന്തരിച്ചുവെന്ന് ഓൺലൈനിൽ പ്രചരണം; താൻ ജീവനോടെ വീട്ടിൽ ഉണ്ടെന്ന് ലീല

63

നടി കുളപ്പുള്ളി ലീല അന്തരിച്ചുവെന്ന് വ്യാജ പ്രചരണം. ഒരു ഓൺലൈൻ ചാനലിൽ ആരോ ചെയ്ത് വിട്ട വിഡിയോയാണ് ലീല മരിച്ചുവെന്ന പ്രചാരണത്തിന് ഇടയാക്കിയത്. ‘തീരാദുഖം മലയാളിയെ കണ്ണീരിലാഴ്ത്തി പ്രിയ നടി കുളപ്പുള്ളി ലീല..’ ഇതാണ് വിഡിയോയുടെ തലക്കെട്ട്. നാൽപ്പത്തിയെണ്ണായിരത്തിലേറെ പേർ ഈ വിഡിയോ ഇതിനോടകം കണ്ടും കഴിഞ്ഞു. ഇതോടെയാണ് ലീലയെ തേടി ഫോൺവിളികൾ എത്തിയത്. താൻ എറണാകുളത്തെ വീട്ടിൽ ഉണ്ടെന്നും ഒരു കുഴപ്പവുമില്ലെന്നും ലീല വിളിക്കുന്നവർക്കെല്ലാം മറുപടി നൽകുന്നുണ്ട്. കഴിഞ്ഞ ദിവസം മുതൽ നൂറ് കണക്കിന് ഫോൺ വിളികളാണ് തന്നെ തേടിയെത്തിയതെന്ന് ലീല പറഞ്ഞു. വീഡിയോ കാണാനും വാർത്ത വായിപ്പിക്കാനുമായി ആരെയെങ്കിലും കൊല്ലുന്നതും മരിച്ചുവെന്ന് കൊടുക്കുന്നതും കഷ്ടമാണെന്ന് ലീല പറഞ്ഞു. നേരത്തെ നടൻ സലിം കുമാർ അടക്കമുള്ളവർ മരിച്ചുവെന്ന് വ്യാപകമായി പ്രചരണം നടന്നിരുന്നു.

Advertisement
Advertisement