നിര്‍മാതാവ് സന്തോഷ് ഗുപ്തയുടെ ഭാര്യയും മകളും തീകൊളുത്തി മരിച്ചു

6

ബോളിവുഡ് സിനിമാ നിര്‍മാതാവ് സന്തോഷ് ഗുപ്തയുടെ ഭാര്യയും മകളും തീകൊളുത്തി മരിച്ചു.

അന്ധേരി ഡി.എന്‍. നഗറിലെ അപ്പാര്‍ട്ട്‌മെന്റില്‍വെച്ചാണ് തീ കൊളുത്തിയത്. രണ്ടുപേരെയും കൂപ്പര്‍ ആശുപത്രിയില്‍ എത്തിച്ചെങ്കിലും അതിനുമുമ്പ് അമ്മ അസ്മിത മരിച്ചു.

70 ശതമാനത്തോളം പൊള്ളലോടെ മകള്‍ സൃഷ്ടിയെ ഐരോളി നാഷണല്‍ ബേണ്‍സ് സെന്ററില്‍ പ്രവേശിപ്പിച്ചുവെങ്കിലും വൈകാതെ മരണത്തിന് കീഴടങ്ങി.