Home Kerala Ernakulam ഫെഫ്‌ക റൈറ്റേഴ്‌സ് യൂണിയൻ തെരഞ്ഞെടുപ്പ്‌; ജോയ് മാത്യുവിന് തോൽവി, ബാലചന്ദ്രൻ ചുള്ളിക്കാട് ജനറൽ സെക്രട്ടറി

ഫെഫ്‌ക റൈറ്റേഴ്‌സ് യൂണിയൻ തെരഞ്ഞെടുപ്പ്‌; ജോയ് മാത്യുവിന് തോൽവി, ബാലചന്ദ്രൻ ചുള്ളിക്കാട് ജനറൽ സെക്രട്ടറി

0
ഫെഫ്‌ക റൈറ്റേഴ്‌സ് യൂണിയൻ തെരഞ്ഞെടുപ്പ്‌; ജോയ് മാത്യുവിന് തോൽവി, ബാലചന്ദ്രൻ ചുള്ളിക്കാട് ജനറൽ സെക്രട്ടറി

ഫെഫ്‌ക റൈറ്റേഴ്‌സ് യൂണിയൻ തെരഞ്ഞെടുപ്പ്‌ ഫലം പുറത്ത്. പ്രസിഡന്റ് സ്ഥാനത്തേക്കുള്ള മത്സരത്തിൽ ബാലചന്ദ്രൻ ചുള്ളിക്കാട് തെരഞ്ഞെടുക്കപ്പെട്ടു. ജോയ് മാത്യുവുയിരുന്നു മത്സരം. 72 ൽ 50 വോട്ട് നേടി ജോയ് മാത്യുവിനെ തോൽപ്പിച്ചാണ് ബാലചന്ദ്രൻ ചുള്ളികാടിന്റെ വിജയം. ജോയ് മാത്യുവിന് ലഭിച്ചത് 21 വോട്ട് ആണ്. ഒരു വോട്ട് അസാധുവായി. തിരക്കഥാകൃത്ത് ജിനു എബ്രഹാമിനെ നേരത്തെ എതിരില്ലാതെ സെക്രട്ടറിയായി തെരഞ്ഞെടുത്തിരുന്നു. മങ്കൊമ്പ് ഗോപാലകൃഷ്ണനും സിബി കെ തോമസുമാണ് വൈസ് പ്രസിന്റുമാരായി തെരഞ്ഞടുക്കപ്പെട്ടത്.സാധാരണഗതിയിൽ പ്രസിഡന്റ്, ജനറൽ സെക്രട്ടറി സ്ഥാനങ്ങളിലേക്ക് തെരഞ്ഞെടുപ്പിന് പകരം നാമനിർദേശമാണ് രീതി. ആ പതിവാണ് ഇത്തവണ മാറുന്നത്. മലയാള സിനിമയിലെ നൂറോളം എഴുത്തുകാരാണ് വോട്ട് രേഖപ്പെടുത്തിയത്. നിലവിൽ എസ് എൻ സ്വാമിയായിരുന്നു സംഘടനയുടെ അധ്യക്ഷ സ്ഥാനം വഹിച്ചിരുന്നുത്.ഫെഫ്‌കയ്ക്ക് കീഴിൽ റൈറ്റേഴ്‌സ് യൂണിയൻ രൂപീകരിച്ചപ്പോൾ ആദ്യം ജനറൽ സെക്രട്ടറിയായത് സംവിധായകൻ ബി ഉണ്ണികൃഷ്‌ണനായിരുന്നു. ശേഷം എ കെ സാജനായിരുന്നു ജനറൽ സെക്രട്ടറി സ്ഥാനം വഹിച്ചത്

LEAVE A REPLY

Please enter your comment!
Please enter your name here