വിജയ് ബാബുവിനെതിരായ നടപടിയിൽ മെല്ലെപ്പോക്ക്: അമ്മയിൽ പൊട്ടിത്തെറി; പരാതി പരിഹാര സെല്ലിൽ നിന്നും രാജി പ്രഖ്യാപിച്ച് മാല പാർവതി, ശ്വേത മേനോനും കുക്കു പരമേശ്വരനും രാജി വെച്ചേക്കും

41

നടനും നിര്‍മാതാവുമായ വിജയ് ബാബുവിനെതിരായ നടപടിയിലെ മെല്ലെ പോക്കില്‍ പ്രതിഷേധിച്ച് അഭിനേതാക്കളുടെ സംഘടനയായ ‘അമ്മ’യിൽ പൊട്ടിത്തെറി. അമ്മയുടെ ആഭ്യന്തര പരാതി പരിഹാര സമിതിയിൽ നിന്നും നടി മാല പാർവതി രാജി വെച്ചു. സമിതിയിലെ മറ്റ് അംഗങ്ങൾക്കും വിഷയത്തില്‍ അമർഷമുണ്ട്. വിജയ് ബാബുവിനെ പുറത്താക്കാൻ 30 ന് തന്നെ സമിതി ശുപാർശ ചെയ്തിരുന്നു. ഇന്നലെ ചേർന്ന യോഗം ഇത് തള്ളിയതിലാണ് കടുത്ത അമർഷം ഉയര്‍ന്നത്. സസ്‌പെൻഡ് ചെയ്യാതെ നടന്റെ അഭിപ്രായം അറിയിച്ചതനുസരിച്ച് ഒഴിവാക്കിയെന്ന അമ്മയുടെ നടപടി പൊതു സമൂഹത്തിൽ തെറ്റായ സന്ദേശം നൽകുന്നതാണെന്നും അത് അംഗീകരിക്കാനാവില്ലെന്നും മാല പാർവതി പറഞ്ഞു. ശ്വേത മേനോനും കുക്കു പരമേശ്വരനും രാജി വെക്കുമെന്ന് അറിയിച്ചിട്ടുണ്ടെന്നും മാല പാർവതി പറഞ്ഞു. സുധീർ കരമന തങ്ങളോട് പിന്തുണ അറിയിച്ചിട്ടുണ്ട്. അമ്മയിൽ തുടരുമെന്നും സെല്ലിൽ നിന്നാണ് രാജി വെക്കുന്നതെന്നും മാല പാർവതി വ്യക്തമാക്കി.

Advertisement

വിജയ് ബാബുവിനെതിരെ നടപടി എടുക്കുന്നതിനെ ചൊല്ലിയാണ് ‘അമ്മ’ സംഘടനയിൽ തർക്കം ഉണ്ടായത്. വിജയ് ബാബുവിനെതിരെ നടപടി വേണ്ടെന്ന് എക്സിക്യൂട്ടീവ് കമ്മിറ്റിയിൽ ഒരു വിഭാഗം നിലപാടെടുത്തു. 

Advertisement