നിനക്കൊപ്പമെന്ന് മമ്മൂട്ടി, ബഹുമാനമെന്ന് മോഹൻലാൽ: ‘നടി’ക്കൊപ്പം സിനിമാലോകം

6

നടിയെ ആക്രമിച്ച കേസിൽ നടിയുടെ അതിജീവന വെളിപ്പെടുത്തലിന് പിന്നാലെ താരത്തിന് പിന്തുണയുമായി മലയാള സിനിമയിലെ പ്രമുഖ താരങ്ങളായ മോഹൻലാലും മമ്മൂട്ടിയും. ബഹുമാനം എന്നാണ് നടൻ മോഹൻലാൽ നടിയുടെ കുറിപ്പ് പങ്കുവെച്ചുകൊണ്ട് ഇൻസ്റ്റഗ്രാമിൽ കുറിച്ചത്. നിനക്കൊപ്പം എന്ന് മമ്മൂട്ടിയും നടിയ്‌ക്ക് പിന്തുണയറിയിച്ചുകൊണ്ട് കുറിച്ചു.

Advertisement

സംഭവത്തിൽ നടിയ്‌ക്ക് പിന്തുണയുമായി വൻ താരനിര നേരത്തെ രംഗത്തെത്തിയിരുന്നു. ഇതിന് പിന്നാലെയാണ് മോഹൻലാലും മമ്മൂട്ടിയും അഭിപ്രായങ്ങൾ പങ്കുവെച്ചത്. ഇരയാക്കപ്പെടലിൽ നിന്ന് അതിജീവനത്തിലേക്കുള്ള യാത്ര അത്ര എളുപ്പമായിരുന്നില്ലെന്നാണ് നടി പോസ്റ്റിൽ കുറിച്ചത്. ഈ പോസ്റ്റ് പങ്കുവെച്ചുകൊണ്ട് അവൾക്കൊപ്പം, ധൈര്യം, എന്നിങ്ങനെയുള്ള അടിക്കുറിപ്പുകളുമായി നിരവധി താരങ്ങളും രംഗത്തെത്തിയിരുന്നു.

കുഞ്ചാക്കോ ബോബൻ, ടൊവിനോ തോമസ്, പൃഥ്വിരാജ് സുകുമാരൻ, ഐശ്വര്യ ലക്ഷ്മി, രമ്യ നമ്പീശൻ, അന്ന ബെൻ, സയനോര ഫിലിപ്പ്, മൃദുല മുരളി, പാർവ്വതി തിരുവോത്ത്, സ്മൃതി കിരൺ, സുപ്രിയ മേനോൻ, ഫെമിന ജോർജ്ജ്, നിമിഷ സജയൻ, പൂർണ്ണിമ ഇന്ദ്രജിത്ത്, ദുൽഖർ സൽമാൻ എന്നിങ്ങനെ നിരവധി താരങ്ങളാണ് നടിയ്‌ക്ക് പിന്തുണയുമായി എത്തിയത്.

Advertisement