ഇന്ത്യൻ സിനിമയുടെ എവർഗ്രീൻ സംവിധായകൻ മണിരത്നത്തിന് ഇന്ന് 63

52

ഇന്ത്യന്‍ സിനിമയിലെ എവർഗ്രീൻ സംവിധായകൻ മണിരത്നത്തിന് ഇന്ന് 63ന്റെ നിറവ്. സിനിമാ പ്രേമികളുടെ പാഠപുസ്തകം, ആരാധകർക്ക് പ്രണയത്തിന്‍റെ മാജിക് സമ്മാനിച്ച സംവിധായകന്‍, നിര്‍മ്മാതാവായും രചയിതാവായും തെന്നിന്ത്യന്‍ സിനിമകളിൽ നിറഞ്ഞു നിൽക്കുന്ന മഹാപ്രതിഭാസം.

പ്രണയം ഒളിപ്പിച്ച മാജിക്കല്‍ ഫ്രേമുകള്‍. സംഗീതം ഒരു സിനിമയെ എത്രത്തോളം സ്വാധീനിക്കുമെന്ന് മണിരത്നം സിനിമകളിലൂടെയാണ് പ്രേക്ഷകര്‍ കണ്ടുപടിച്ചത്. സിനിമകളില്‍ അദ്ദേഹം കൈകാര്യ ചെയ്ത സാമൂഹിക രാഷ്ട്രീയ വിഷയങ്ങളും ഏറെ ശ്രദ്ധ നേടി. തമിഴ്നാടിന്റെ രാഷ്ട്രീയ പറയാന്‍ ശ്രമിച്ച ഇരുവര്‍, ഇന്ത്യന്‍ സിനിമക്ക് ഒരു നവ്യാനുഭവമായിരുന്നു. ദളപതി, പല്ലവി അനുപല്ലവി, റോജ,ബോംബെ, നായകന്‍, യുവ, തുടങ്ങി ഓകെ കണ്‍മണി വരെയുള്ള നിരവധി ചിത്രങ്ങള്‍ ഇതിന് ഉദാഹരണങ്ങളാണ്. സെല്‍വന്‍ എന്ന ബിഗ് ബജറ്റ് ചിത്രത്തിന്റെ ഒരുക്കങ്ങളിലാണ് മണിരത്‌നം.