മഞ്ജു വാര്യർ സൗബിൻ ചിത്രം ‘വെള്ളരിപട്ടണം’ 24ന് തിയേറ്ററുകളിലെത്തും

8

മഞ്ജു വാര്യർ, സൗബിന്‍ ഷാഹിർ എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി നവാഗതനായ മഹേഷ് വെട്ടിയാർ സംവിധാനം ചെയ്യുന്ന ‘വെള്ളരിപട്ടണം’ മാര്‍ച്ച് 24ന് തിയേറ്ററുകളിലെത്തുന്നു. സലിംകുമാര്‍, സുരേഷ്‌ കൃഷ്ണ, കൃഷ്ണശങ്കർ, ശബരീഷ് വർമ്മ, അഭിരാമി ഭാര്‍ഗവന്‍, കോട്ടയം രമേശ്, മാല പാര്‍വതി, വീണ നായര്‍, പ്രമോദ് വെളിയനാട് തുടങ്ങിയവരാണ് ‘വെള്ളരിപട്ടണ’ത്തിലെ മറ്റു പ്രധാന താരങ്ങൾ.
ഫുള്‍ ഓണ്‍ സ്റ്റുഡിയോസ് നിര്‍മിക്കുന്ന ‘വെള്ളരിപട്ടണം’ എന്ന ചിത്രത്തിന്റെ രചന മാധ്യമപ്രവര്‍ത്തകനായ ശരത്കൃഷ്ണ, സംവിധായകൻ മഹേഷ് വെട്ടിയാർ എന്നിവർ ചേര്‍ന്ന് നിർവഹിക്കുന്നു. ചക്കരക്കുടം എന്ന പഞ്ചായത്തിനെ കേന്ദ്രീകരിച്ച് കുടുംബപശ്ചാത്തലത്തിൽ അവതരിപ്പിക്കുന്ന ഒരു പൊളിറ്റിക്കല്‍ സറ്റയർ സിനിമയാണ് ‘വെള്ളരി പട്ടണം’.

Advertisement
Advertisement