മഞ്ജു വാര്യരുടെ പരാതിയിൽ യുവാവിനെതിരെ പോലീസ് കേസ്

267

മഞ്ജു വാര്യരുടെ പരാതിയിൽ യുവാവിനെതിരെ പോലീസ് കേസെടുത്തു.  സമൂഹമാധ്യമങ്ങളിലൂടെ തന്നെ അപമാനിക്കുകയും പിന്തുടരുകയും ചെയ്തെന്നാണ് മഞ്ജു വാര്യരുടെ പരാതി. എളമക്കര പൊലീസ് ആണ് കേസ് എടുത്തത്. 

Advertisement

ഭീഷണിപ്പെടുത്തൽ, ഐ.ടി ആക്ട് അടക്കം ഉള്ള വകുപ്പുകൾ ചുമത്തിയാണ് എളമക്കര പൊലീസ് കേസ് എടുത്തിരിക്കുന്നത്. യുവാവ് ഒരു സിനിമാ സംവിധായകനാണെന്ന് സൂചനകളുണ്ട്. എന്നാൽ, ഇക്കാര്യത്തിൽ വ്യക്തതതയില്ല. കൂടുതൽ വിവരങ്ങൾ പൊലീസ് പുറത്തുവിട്ടിട്ടില്ല. കേസിനെ ബാധിക്കുമെന്നതിനാലാണ് വിവരങ്ങൾ പോലീസ് പുറത്തുവിടാത്തതെന്ന് പറയുന്നു.

Advertisement