വെളിപ്പെടുത്തലുമായി മന്ത്രി: ജസ്റ്റിസ് ഹേമ കമ്മീഷൻ റിപ്പോർട്ട് പുറത്തുവിടാത്തത് ഡബ്ലിയു.സി.സിയുടെ ആവശ്യപ്രകാരമെന്ന് മന്ത്രി പി രാജീവ്; മന്ത്രിയെ തള്ളി ഡബ്ലിയു.സി.സി

23

ജസ്റ്റിസ് ഹേമ കമ്മീഷൻ റിപ്പോർട്ട് പുറത്തുവിടരുതെന്ന് വിമൻ ഇൻ സിനിമ കളക്ടീവ് ആവശ്യപ്പെട്ടു എന്ന് മന്ത്രി പി രാജീവ്. ഡബ്ല്യുസിസി അംഗങ്ങളുമായി ചർച്ച നടത്തിയിരുന്നു എന്നും മന്ത്രി പറയുന്നു. ഒരു ഇംഗ്ലീഷ് മാധ്യമത്തിനു നൽകിയ അഭിമുഖത്തിലായിരുന്നു മന്ത്രിയുടെ പ്രതികരണം. എന്തുകൊണ്ട് ഹേമ കമ്മീഷൻ റിപ്പോർട്ട് പുറത്തുവിട്ടില്ല എന്ന ചോദ്യത്തിന് ഡബ്ല്യുസിസിയെ ഉദ്ദേശിച്ച് ‘ദേ ദെംസെൽവ്സ് ഡിമാൻഡഡ്’ എന്നാണ് മന്ത്രി ഉപയോഗിച്ചത്. അതുകൊണ്ടാണ് റിപ്പോർട്ട് പുറത്തുവിടാത്തത്. തൻ്റെ വകുപ്പ് ഇതുമായി ബന്ധപ്പെട്ട നടപടിക്രമങ്ങളെല്ലാം പൂർത്തീകരിച്ച് സാംസ്കാരിക വകുപ്പിനു കൈമാറിയിരുന്നു. അതെ സമയം മന്ത്രിയുടെ വാദം തള്ളി ഡബ്ലിയു.സി.സി രംഗത്തെത്തി.

Advertisement

ഇതിനിടെ പരാമർശം വിവാദമായതോടെ വിശദീകരണവുമായി മന്ത്രി പി. രാജിവ് വീണ്ടും പ്രതികരണം അറിയിച്ചു. റിപ്പോർട്ട് അതേപടി പുറത്തുവിടരുതെന്നും അതിലെ ശുപാർശകൾ നടപ്പാക്കണമെന്നുമാണ് ഡബ്ല്യൂ.സി.സിയുടെ ആവശ്യം എന്നാണ് താൻ പറഞ്ഞതെന്ന്രാജീവ്‌ പറഞ്ഞു.

‘കമ്മീഷൻസ് ഒഫ് എൻക്വയറി ആക്റ്റ് അനുസരിച്ചല്ല ജസ്റ്റിസ് ഹേമ കമ്മിറ്റിയെ നിയമിച്ചത്. അതുകൊണ്ടുതന്നെ റിപ്പോർട്ട് നിയമസഭയിൽ വെയ്ക്കേണ്ട കാര്യമില്ല. ഡബ്ല്യു.സി.സി അംഗങ്ങളുമായി നടത്തിയ ചർച്ചയിൽ ഇക്കാര്യം വ്യക്തമാക്കിയിരുന്നു. ജസ്റ്റിസ് ഹേമയ്ക്ക് മുമ്പാകെ മൊഴി നൽകിയവരുടെ ഐഡന്റിറ്റി വെളിപ്പെടുത്താനാവില്ല. അതുകൊണ്ടുതന്നെ അവരുടെ പേര് വിവരങ്ങൾ ഉൾപ്പെടെ റിപ്പോർട്ട് പൂർണ്ണമായും പുറത്തുവിടേണ്ടതില്ലെന്ന നിലപാടാണ് ഡബ്ലിയു.സി.സിക്ക് ഉള്ളതെന്നാണ് താൻ മനസിലാക്കിയിട്ടുള്ളതെന്നും മന്ത്രി പറഞ്ഞു.

כ

Advertisement