നടന വിസ്മയത്തിന് ഇന്ന് 61-ാം പിറന്നാള്‍; ആശംസകളുമായി മലയാളം

32

മോഹന്‍ലാലിന് ഇന്ന് 61-ാം പിറന്നാള്‍. സഹപ്രവര്‍ത്തകരും ആരാധകരുമടക്കം ഒട്ടനവധിപേര്‍ താരത്തിന്  പിറന്നാള്‍ ആശംസകള്‍ നേര്‍ന്നു.

ഫാസില്‍ സംവിധാനം ചെയ്ത മഞ്ഞില്‍ വിരിഞ്ഞ  പൂക്കളിലൂടെ 1980 ലാണ് മോഹന്‍ലാല്‍ സിനിമാരംഗത്ത് അരങ്ങേറ്റം കുറിക്കുന്നത്. ഇന്ന് സിനിമയില്‍ നാല് പതിറ്റാണ്ട് പിന്നിടുമ്പോള്‍ മൂന്നൂറിലേറെ ചിത്രങ്ങളുമായി ഹൃദയസ്പര്‍ശിയായ കഥാപാത്രങ്ങളുമായി ഒട്ടേറെ പുരസ്‌കാരങ്ങളുമായി മോഹന്‍ലാല്‍ ജൈത്രയാത്ര തുടരുന്നു.

ജീത്തു ജോസഫ് സംവിധാനം ചെയ്ത ദൃശ്യം 2 ആണ് ഒടുവില്‍ പുറത്തിറങ്ങിയ മോഹന്‍ലാല്‍ ചിത്രം. ആമസോണ്‍ പ്രൈമിലൂടെയാണ് ചിത്രം റിലീസ് ചെയ്തത്. പ്രിയദര്‍ശന്റെ കുഞ്ഞാലി മരയ്ക്കാര്‍ അറബിക്കടലിന്റെ സിംഹമാണ് ഏറെ പ്രതീക്ഷയോടെ ആരാധര്‍ കാത്തിരിക്കുന്ന ചിത്രം.