ജ്യൂസില്‍ മയക്കുമരുന്നു കലര്‍ത്തി നല്‍കി നീലച്ചിത്രം ചിത്രീകരിച്ചുവെന്ന് നടിയുടെ പരാതി

134

സിനിമയില്‍ അവസരം തേടി നിര്‍മാണ കമ്പനിയെ സമീപിച്ചപ്പോള്‍ ജ്യൂസില്‍ മയക്കുമരുന്നു കലര്‍ത്തി നല്‍കി നീലച്ചിത്രം ചിത്രീകരിച്ചുവെന്ന പരാതിയുമായി മുന്‍മിസ് ഇന്ത്യയും നടിയും മോഡലുമായ പാരി പസ്വാന്‍. നിര്‍മാണ കമ്പനിയുടെ പേര് ഇവര്‍ വെളിപ്പെടുത്തിയിട്ടില്ല. സംഭവത്തില്‍ പോലീസ് കേസ് അന്വേഷിക്കുകയാണെന്നും അവര്‍ പറഞ്ഞു.

സിനിമയില്‍ അവസരം വാഗ്ദാനം ചെയ്ത് പെണ്‍കുട്ടികളെ വിളിച്ചുവരുത്തി വഞ്ചിച്ച് നീലച്ചിത്രമെടുക്കുകയും ദുരുപയോഗം ചെയ്യുകയും ചെയ്യുന്ന സംഘങ്ങള്‍ മുംബൈ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്നുണ്ട്. ഞാനും ഒരു ഇരയാണ്’- അവര്‍ കൂട്ടിച്ചേര്‍ത്തു. 

ഭര്‍ത്താവ് നീരജ് പസ്വാനുമായുള്ള കേസുമായി ബന്ധപ്പെട്ട് പാരി വാര്‍ത്തകളില്‍ ഇടം നേടിയിരുന്നു. പാരി നല്‍കിയ സ്ത്രീധന പീഡന പരാതിയില്‍ നീരജ് ജയിലിലാണ്.