പിന്നണി ഗായിക സംഗീത സജിത് അന്തരിച്ചു

80

പിന്നണി ഗായിക സംഗീത സജിത് (46) അന്തരിച്ചു. മലയാളം, തെലുങ്ക്, തമിഴ്, കന്നഡ ഭാഷകളിലായി ഇരുന്നൂറോളം സിനിമകളിൽ ഗാനങ്ങള്‍ ആലപിച്ചിട്ടുണ്ട്. എ.ആര്‍ റഹ്മാന്റെ സംഗീത സംവിധാനത്തിലുള്ള മിസ്റ്റര്‍ റോമിയോയില്‍ പാടിയ തണ്ണീരെ കാതലിക്കും എന്ന ഗാനം ഹിറ്റായിരുന്നു.
എന്ന് സ്വന്തം ജാനകിക്കുട്ടി എന്ന ചിത്രത്തിലെ അമ്പിളിപ്പൂവട്ടം പൊന്നുരുളി എന്ന ഗാനത്തിലൂടെയാണ് സംഗീത മലയാളികളുടെ പ്രിയങ്കരിയാകുന്നത്.

Advertisement
Advertisement