കവിയും ഗാനരചയിതാവുമായ പൂവച്ചൽ ഖാദർ അന്തരിച്ചു

16

ആര്‍ദ്രമധുരവും കാല്പനികവുമായ ഒട്ടേറെ ചലച്ചിത്രഗാനങ്ങളുടെയും ലളിതഗാനങ്ങളുടെയും രചയിതാവും കവിയുമായ പൂവച്ചല്‍ ഖാദര്‍ (73) അന്തരിച്ചു. തിങ്കളാഴ്ച രാത്രി 12.15-ന് തിരുവനന്തപുരം മെഡിക്കല്‍ കോളേജിലായിരുന്നു അന്ത്യം. ഹൃദയ സ്തംഭനമാണ് മരണകാരണമെന്ന് ബന്ധുക്കള്‍ അറിയിച്ചു. കോവിഡ് ബാധിച്ച് ചികിത്സയിലായിരുന്നു.

ആക്കോട്ട് വീട്ടിലെ അമിനാബീവിയാണ് ഭാര്യ. മക്കള്‍: തുഷാര, പ്രസൂന. മരുമക്കള്‍: സലീം (സഹകരണ വകുപ്പ്), അഹമ്മദ് ഷെറിന്‍ (കേരള യൂണിവേഴ്സിറ്റി). കബറടക്കം ചൊവ്വാഴ്ച കുഴിയന്‍ കോണം മുസ്ലിം ജമാ അത്ത് പള്ളി കബറിസ്ഥാനില്‍.

ശരറാന്തല്‍ തിരിതാണു(കായലും കയറും) ചിത്തിര തോണിയില്‍, നാഥാ നീവരും കാലൊച്ച(ചാമരം) ആദ്യസമാഗമ ലജ്ജയില്‍( ഉത്സവം) ഏതൊ ജന്മകല്‍പ്പനയില്‍(പാളങ്ങള്‍) അനുരാഗിണി (ഒരു കുടക്കീഴില്‍) നീയെന്റെ പ്രാര്‍ത്ഥന കേട്ടൂ( കാറ്റുവിതച്ചവന്‍) മൗനമേ നിറയും.. തുടങ്ങി നിരവധി ശ്രദ്ധേയഗാനങ്ങള്‍ക്ക് പൂവച്ചല്‍ തൂലിക ചലിപ്പിച്ചു.