പുനീത് രാജ്കുമാറിന്റെ മരണം: ആരാധകൻ കുഴഞ്ഞ് വീണ് മരിച്ചു

6

കന്നഡ സൂപ്പർ താരം പുനീത് രാജ്കുമാറിന്റെ മരണവാർത്തയറിഞ്ഞതിന് പിന്നാലെ ആരാധകൻ ഹൃദയാഘാതത്തെ തുടർന്ന് മരിച്ചു. ചാമരാജ്‌നഗർ ജില്ലയിലെ ഹാനൂരിലെ മാരൂർ സ്വദേശിയായ മുനിയപ്പ (30) ആണ് മരിച്ചത്. വൈകിട്ട് മൂന്നോടെ പുനീത് മരിച്ച വാർത്ത കേട്ടതോടെ മുനിയപ്പ കുഴഞ്ഞുവീഴുകയായിരുന്നു. തുടർന്ന് പൂനാച്ചിയിലെ പ്രാഥമികാരോഗ്യ കേന്ദ്രത്തിലെത്തിച്ചെങ്കിലും മരിച്ചു. ഭാര്യയും രണ്ടു മക്കളമുണ്ട്. പുനീത് രാജ്കുമാറിന്റെ കടുത്ത ആരാധകനായിരുന്നു മുനിയപ്പയെന്ന് സുഹൃത്തുക്കൾ പറഞ്ഞു.

Advertisement
Advertisement