നടൻ രജനീകാന്ത് ആശുപത്രിയിൽ

158

നടൻ രജനീകാന്തിനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. രക്തസമ്മർദ്ദത്തിൽ വന്ന വ്യതിയാനത്തെ തുടർന്നാണ് ഹൈദരാബാദിലെ അപ്പോളോ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. കഴിഞ്ഞ 10 ദിവസമായി ഹൈദരാബാദിൽ ഷൂട്ടിങ്ങിലായിരുന്നു താരം. സെറ്റിലെ ചിലർക്ക്​ കോവിഡ്​ സ്ഥിരീകരിച്ചതിനെത്തുടർന്ന്​ ഡിസംബർ 22ന്​ അദ്ദേഹത്തെ കോവിഡ്​ പരിശോധനക്ക്​ വിധേയമാക്കി. എങ്കിലും അദ്ദേഹം നിരീക്ഷണത്തിൽ തുടരുകയാണെന്നും ആരോഗ്യസ്​ഥിതി നിരീക്ഷിച്ചുവരികയാണെന്നും ആശുപത്രി അധികൃതർ അറിയിച്ചു.