സനൽ കുമാർ ശശിധരന് ജാമ്യം; അറസ്റ്റ് ഗൂഡാലോചനയുടെ ഭാഗമെന്ന് സനൽകുമാർ ശശിധരൻ

36

പ്രണയാഭ്യര്‍ത്ഥന നിരസിച്ചതിന്   പിൻതുടര്‍ന്ന് അപമാനിക്കുന്നുവെന്ന നടി  മഞ്ജു വാര്യരുടെ പരാതിയില്‍  പൊലീസ് അറസ്റ്റ് ചെയ്ത സംവിധായകൻ സനൽ കുമാർ ശശിധരന് കോടതി ജാമ്യം അനുവദിച്ചു. ആലുവ ഒന്നാം ക്ലാസ് ജുഡീഷ്യൽ മജിസ്ട്രേറ്റ് കോടതിയാണ് ജാമ്യം അനുവദിച്ചത്. പൊലീസിനെതിരെയല്ല മറ്റ് വിഷയങ്ങൾ കോടതിയെ ധരിപ്പിക്കാനുണ്ടെന്ന് സനൽകുമാർ ശശിധരൻ പറഞ്ഞു. 2019 ആഗസ്റ്റ് മുതൽ സനൽകുമാർ ശശിധരൻ ശല്യം ചെയ്യുന്നവെന്നാണ് മഞ്ജുവിന്റെ പരാതി. സോഷ്യൽ മീഡിയ വഴിയും ഫോണ്‍ വഴിയും ബന്ധുക്കളും സുഹൃത്തുക്കളും വഴി സനൽകുമാർ ശശിധരൻ പ്രണയാഭ്യർത്ഥന നടത്തി. ഇത് നിരസിച്ചതിലാണ് പിന്തുടർന്ന് ശല്യം ചെയ്യുന്നതെന്നും മഞ്ജു വാര്യർ പരാതിപ്പെടുന്നു. ഭീഷണിപ്പെടുത്തൽ, സോഷ്യൽ മീഡിയ വഴി അപമാനിക്കൽ തുടങ്ങിയ പരാതികളും സനൽകുമാർ ശശിധരനെതിരെയുണ്ട്. ഇതിൽ 354D വകുപ്പിലാണ് എളമക്കര പൊലീസ് കേസ് എടുത്തിരിക്കുന്നത്. അറസ്റ്റ് ഗൂഢാലോചനയുടെ ഭാഗമാണെന്നും ജാമ്യം ലഭിക്കുന്ന കേസായിരുന്നിട്ടും തീവ്രവാദികളെ നേരിടുന്ന പോലെ ബലമായി പൊലീസ് പിടിച്ചു കൊണ്ടുപോയതായും സനൽ കുമാർ ശശിധരൻ ആരോപിച്ചു. പൊലീസ് അറിയിച്ചിരുന്നെങ്കിൽ ഞാൻ സ്റ്റേഷനിൽ ഹാജരാകുമായിരുന്നു. എന്നാൽ തീവ്രവാദികളോട് പെരുമാറുന്നത് പോലെയാണ് പൊലീസെത്തിയത്. മഞ്ജു വാര്യരോട് പ്രണയാഭ്യർത്ഥന നടത്തിയിരുന്നുവെന്നത് ശരിയാണെന്നും മഞ്ജു വാര്യർക്ക് ഭീഷണിയുണ്ടെന്ന കാര്യത്തിൽ ഉറച്ച് നിൽക്കുന്നതായും അദ്ദേഹം പറഞ്ഞു.

Advertisement
Advertisement