അമ്മയിൽ വീണ്ടും രാജി: പരാതി പരിഹാര സെല്ലിൽ നിന്നും ശ്വേതാ മേനോനും കുക്കു പരമേശ്വരനും രാജി വെച്ചു

17

താരസംഘടനയായ അമ്മയുടെ ആഭ്യന്തര പരിഹാര സെൽ അധ്യക്ഷ ശ്വേതാ മേനോനും കുക്കു പരമേശ്വരനും രാജിവച്ചു. നടന്‍ വിജയ് ബാബുവിനെതിരായ ലൈംഗിക പീഡന പരാതി സംബന്ധിച്ച് അമ്മ സംഘടന നടപടിയെടുക്കാത്തതില്‍ പ്രതിഷേധിച്ചാണ് രാജി. ഇന്നലെ മാലാ പാര്‍വതിയും സമാന വിഷയത്തില്‍ പ്രതിഷേധിച്ച് രാജിവച്ചിരുന്നു. വിജയ് ബാബു വിഷയത്തില്‍ അന്വേഷണം നടത്തുകയും റിപ്പോര്‍ട്ട് സമര്‍പ്പിക്കുകയും ചെയ്തിരുന്നെങ്കിലും അമ്മയുടെ എക്‌സിക്യുട്ടിവ് മീറ്റിംഗില്‍ റിപ്പോര്‍ട്ടിന്മേല്‍ നടപടിയെടുത്തിരുന്നില്ല. ഇതാണ് രാജിക്ക് കാരണം.

Advertisement
Advertisement