തമിഴ് ഹാസ്യനടൻ തീപെട്ടി ഗണേശൻ അന്തരിച്ചു

32

തമിഴ് ഹാസ്യനടൻ തീപെട്ടി ഗണേശൻ അന്തരിച്ചു. അസുഖബാധയെ തുടർന്ന് മധുരൈ സർക്കാർ ആശുപത്രിയിൽ ചികിത്സയിലായിരുന്നു. ആരോഗ്യനില വഷളായതിനെ തുടർന്നാണ് കാർത്തി എന്ന തീപെട്ടി ഗണേശൻ ആശുപത്രിയിൽ പ്രവേശിപ്പിച്ചതെന്നാണ് റിപ്പോർട്ട്. ഭാര്യയും രണ്ടു മക്കളുമുണ്ട്. സംസ്കാരം സംബന്ധിച്ച കൂടുതൽ വിവരങ്ങളില്‍ തീരുമാനമായിട്ടില്ല.

സംവിധായകൻ സീനു രാമസ്വാമിയാണ് ട്വീറ്ററിലൂടെ മരണവാർത്ത പുറത്തുവിട്ടത്. നടന്റെ പെട്ടെന്നുള്ള വിയോഗം ഞെട്ടലുണ്ടാക്കിയെന്ന് അദ്ദേഹം ട്വിറ്ററിൽ കുറിച്ചു. ”പ്രിയ സഹോദരനായ കാർത്തി എന്ന തീപെട്ടി ഗണേശന്റെ വിയോഗ വാർത്ത ഞെട്ടലോടെയാണ് കേട്ടത്. ആരോഗ്യനില മോശമായതിനെ തുടർന്ന് മധുരൈ രാജാജി ഗവൺമെന്റ് ആശുപത്രിയിലായിരുന്നു അന്ത്യം. എന്റെ സിനിമകളിൽ അഭിനയിച്ച ഏറ്റവും മികച്ച അഭിനേതാക്കളിൽ ഒരാളാണ് അദ്ദേഹം. ആദരാഞ്ജലികൾ”- സീനു രാമസ്വാമി കുറിച്ചു.