
വി എസ് അഭിലാഷ് സംവിധാനം ചെയ്യുന്ന അർജുൻ അശോകൻ നായകനായി എത്തുന്ന പുതിയ ചിത്രം ‘ഓള’ത്തിന്റെ ഫസ്റ്റ് ലൂക്ക് പോസ്റ്റർ പുറത്തിറങ്ങി. വിഎസ് അഭിലാഷിനൊപ്പം നടി ലെനയും ചേർന്നാണ് ചിത്രത്തിന് തിരക്കഥ ഒരുക്കിയിരിക്കുന്നത്. വേറിട്ട വേഷപ്പകർച്ചയിലുള്ള അർജുന്റെ പോസ്റ്ററാണ് പുറത്തിറങ്ങിയത്. ജീവിതവും ഫാന്റസിയും ഇടകലർത്തികൊണ്ട് സസ്പെൻസ്, ത്രില്ലർ ഴോണറിൽ ആണ് ‘ഓള’ത്തിന്റെ കഥ പറയുന്നത്. പുനത്തിൽ പ്രൊഡക്ഷൻസിന്റെ ബാനറിൽ നൗഫൽ പുനത്തിൽ ആണ് ചിത്രം നിർമ്മിക്കുന്നത്. ഛായാഗ്രഹണം നീരജ് രവി, അഷ്കർ. എഡിറ്റിംഗ് ഷംജിത്ത് മുഹമ്മദ്. സൗണ്ട് ഡിസൈനർ രംഗനാഥ് രവി. മ്യൂസിക് ഡയറക്ടർ അരുൺ തോമസ്.ലെന,ബിനു പപ്പു, ഹരിശ്രീ അശോകൻ, നോബി മാർക്കോസ്, സുരേഷ്ചന്ദ്രമേനോൻ, പൗളി വത്സൻ തുടങ്ങിയവരാണ് ചിത്രത്തിലെ പ്രധാന അഭി നേതാക്കൾ. കോ -പ്രൊഡ്യൂസർ സേതുരാമൻ കൺകോൾ. ലൈൻ പ്രൊഡ്യൂസർ വസീം ഹൈദർ. ഗ്രാഫിക് ഡിസൈനർ കോക്കനട്ട് ബഞ്ച്. ചീഫ് അസോസിയേറ്റ് ഡയറക്ടർ മിറാഷ് ഖാൻ, അംബ്രോവർഗീസ്. ആർട് ഡയറക്ടർ വേലു വാഴയൂർ. മേക്കപ്പ് ആർജി വയനാടൻ.