Home Film ‘ദി കേരള സ്റ്റോറി’ സിനിമ ഇന്ന് തിയേറ്ററുകളിൽ

‘ദി കേരള സ്റ്റോറി’ സിനിമ ഇന്ന് തിയേറ്ററുകളിൽ

0
‘ദി കേരള സ്റ്റോറി’ സിനിമ ഇന്ന് തിയേറ്ററുകളിൽ

വിവാദങ്ങളൾക്കും വിമർശനങ്ങൾക്കുമിടെ ‘ദി കേരള സ്റ്റോറി’ സിനിമ ഇന്ന് റിലീസ് ചെയ്യും. സെൻസർ ബോർഡ് നിർദ്ദേശപ്രകാരമുള്ള 7 മാറ്റങ്ങളോടെയാണ് ചിത്രം തിയേറ്ററുകളിൽ എത്തുന്നത്. കേരളത്തിൽ ആദ്യ ദിനം 21 തിയേറ്ററുകളിലാണ് പ്രദർശനമുള്ളത്. കേരളത്തിൽ നിന്നും മതപരിവർത്തനം നടത്തി സിറിയയിലേക്ക് തീവ്രവാദ പ്രവർത്തനത്തിന് യുവതികളെ കൊണ്ടുപോകുന്നു എന്ന പ്രമേയത്തിൽ എത്തുന്ന ചിത്രം സംഘപരിവാർ ഗൂഢാലോചനയാണ് എന്നാണ് ഉയരുന്ന വിമർശനം.  സിനിമയിലുള്ളതെല്ലാം യാഥാർത്യമായ കാര്യങ്ങളാണ് എന്നാണ് നിർമ്മാതാവ് വിപുൽ അമൃത്‌ലാൽ ഷായുടെ വാദം. ചിത്രം റിലീസ് ചെയ്യാനിരിക്കെ തമിഴ്നാട്ടിലും ജാഗ്രത നിർദേശം. ക്രമസമാധാന പ്രശ്നം ഉണ്ടാകാനിടയുണ്ടെന്ന പൊലീസ് രഹസ്യാന്വേഷണ വിഭാഗം റിപ്പോർട്ടിനെ തുടർന്നാണ് നിർദ്ദേശം നൽകിയത്.

LEAVE A REPLY

Please enter your comment!
Please enter your name here