Home Film ബുള്ളറ്റ് ഡയറീസിലെ ‘വെയിലെല്ലാം’ എന്ന് തുടങ്ങുന്ന ഗാനം പുറത്തിറങ്ങി

ബുള്ളറ്റ് ഡയറീസിലെ ‘വെയിലെല്ലാം’ എന്ന് തുടങ്ങുന്ന ഗാനം പുറത്തിറങ്ങി

0
ബുള്ളറ്റ് ഡയറീസിലെ ‘വെയിലെല്ലാം’ എന്ന് തുടങ്ങുന്ന ഗാനം പുറത്തിറങ്ങി

ധ്യാന്‍ ശ്രീനിവാസന്‍ നായകനാവുന്ന ബുള്ളറ്റ് ഡയറീസിലെ ‘വെയിലെല്ലാം’ എന്ന് തുടങ്ങുന്ന ഗാനം പുറത്തിറങ്ങി. ഷാൻ റഹ്മാൻ സംഗീതസംവിധാനം നിർവഹിച്ചിരിക്കുന്ന ഈ ഗാനത്തിൻ്റെ വരികൾ എഴുതിയിരിക്കുന്നത് കൈതപ്രമാണ്. സൂരജ് സന്തോഷും മേഘാ ജോസ്കുട്ടിയും ചേർന്നാണ് ആലാപനം. നവാഗതനായ സന്തോഷ് മണ്ടൂര്‍ തിരക്കഥ രചിച്ച് സംവിധാനം ചെയ്യുന്ന ചിത്രം ഒരുക്കുന്നത് B3M ക്രിയേഷന്‍സ് ആണ്.

ധ്യാന്‍ ശ്രീനിവാസനും പ്രയാഗ മാര്‍ട്ടിനും കേന്ദ്രകഥാപാത്രങ്ങളെ അവതരിപ്പിക്കുന്ന ചിത്രത്തിൽ രഞ്ജി പണിക്കര്‍, ജോണി ആന്റണി, സുധീര്‍ കരമന, ശ്രീകാന്ത് മുരളി, അല്‍ത്താഫ് സലിം, ഷാലു റഹീം, ശ്രീലക്ഷ്മി എന്നിവരാണ് മറ്റു പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്.

ഫൈസല്‍ അലിയാണ് ഛായാഗ്രാഹകന്‍. എഡിറ്റിങ് – രഞ്ജൻ എബ്രാഹം, കല – അജയന്‍ മങ്ങാട്, മേക്കപ്പ് – രഞ്ജിത്ത് അമ്പാടി, വസ്ത്രാലങ്കാരം – സമീറ സനീഷ്, സ്റ്റില്‍സ് – പരസ്യകല – യെല്ലോ ടൂത്ത്, ചീഫ് അസോസിയേറ്റ് ഡയറക്ടര്‍ – ഷിബിന്‍ കൃഷ്ണ, ഉബൈനി യൂസഫ്, പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍ – സഫീര്‍ കാരന്തൂര, പ്രൊജക്ട് ഡിസൈന്‍ – അനില്‍ അങ്കമാലി, പി.ആര്‍.ഒ – വാഴൂര്‍ ജോസ്, ആതിര ദില്‍ജിത്ത്

LEAVE A REPLY

Please enter your comment!
Please enter your name here