
ഇന്റര്‍നാഷണല്‍ ഫിലിം ഫെസ്റ്റിവലില്‍ വിദേശ സിനിമകള്‍ ഉള്‍പ്പെടെ നിരവധി സിനിമകള്‍ മല്‍സരിച്ചിരുന്നു
യു.എഫ്.എം.സി ഗോവ അന്താരാഷ്ട്ര ചലച്ചിത്ര മേളയില്‍ മലയാളിയായ ഗൗരിക ദീപുലാലിനു മികച്ച ബാലതാര പുരസ്‌കാരം. ഗൗരികയുടെ രണ്ടാമത്തെ ചിത്രമാണിത്. കഴിഞ്ഞ വര്‍ഷത്തെ ദേശിയ പുരസ്‌കാര നേതാവ് മലയാളി കൂടിയായ സന്തോഷ് മാട സംവിധാനം ചെയ്ത ‘മൂഗജന കോളി ‘ എന്ന അരെഭാഷ സിനിമയിലെ അഭിനയത്തിനാണ് ഗൗരികക്ക് അവാര്‍ഡ് ലഭിച്ചത്. അവധിക്കാലത്തിനു എത്തിയ കനസു എന്ന പ്രവാസി പെണ്‍കുട്ടിയുടെ നിഷ്‌കളങ്കമായ സംശയങ്ങളാണ് സിനിമ ചര്‍ച്ച ചെയ്യുന്നത്.
മെയ് 21,23 എന്നീ ദിവസളിലായി പഞ്ചിമില്‍ ഗോവ എന്റര്‍ടൈന്‍മെന്റ് സൊസൈറ്റി (ESG) യില്‍ നടത്തി വന്ന ഇന്റര്‍നാഷണല്‍ ഫിലിം ഫെസ്റ്റിവലില്‍ വിദേശ സിനിമകള്‍ ഉള്‍പ്പെടെ നിരവധി സിനിമകള്‍ മല്‍സരിച്ചിരുന്നു. തൃശൂര്‍ നിര്‍മല മാതാ സെന്‍ട്രല്‍ സ്‌കൂളിലെ അഞ്ചാം ക്ലാസ്സ് വിദ്യാര്‍ത്ഥിനിയാണ് ഗൗരിക. അച്ഛന്‍: ദീപുലാല്‍ രാഘവന്‍, സിനിമാ സഹ സംവിധായകന്‍. അമ്മ: മേജര്‍ ഗായത്രി നായര്‍, ആര്‍മി ഓഫീസര്‍.
സഹോദരന്‍: ദേവദത്ത് ദീപുലാല്‍.
അരെഭാഷയിലെ ഇന്ത്യയിലെ ആദ്യത്തെ ചലച്ചിത്രമായ ‘മൂഗജന കോളി’ ഇതിനാലകം യുകെയിലെ13-ാം ലിഫ്റ്റ് ഓഫ് ഗ്ലോബല്‍ ഫിലിം ഫെസ്റ്റിവല്‍, ഇറ്റലിയിലെ ഫെസ്റ്റിവല്‍ ഡെല്‍ സിനിമ എന്നീ ചലച്ചിത്ര മേളകളില്‍ ഇടം നേടി കഴിഞ്ഞു.