വരന്തരപ്പിള്ളി അന്താരാഷ്ട്ര ഫിലിം ഫെസ്റ്റിവലിന് ശനിയാഴ്ച തുടക്കമാകും

7

തൃശൂർ ഇൻറർനാഷണൽ ഫിലിം ഫെസ്റ്റിവലിന്റെ ഭാഗമായി വരന്തരപ്പിള്ളി ഫിലിം സൊസൈറ്റി നടത്തുന്ന അന്താരാഷ്ട്ര ചലച്ചിത്രോത്സവത്തിന് ശനിയാഴ്ച തുടക്കമാകും. വൈകീട്ട് 6.30-ന് വരന്തരപ്പിള്ളി ഗാലക്‌സി ക്ലബ്ബ് ഹാളിൽ സംവിധായകൻ സജീർബാബു മേള ഉദ്ഘാടനം ചെയ്യും. സംവിധായകൻ പ്രിയനന്ദനൻ, പഞ്ചായത്ത് പ്രസിഡന്റ് അജിത സുധാകരൻ, ജനപ്രതിനിധികൾ പങ്കെടുക്കും.ആറുദിവസം നീളുന്ന മേളയിൽ കഴിഞ്ഞ വർഷം സംസ്ഥാന അവാർഡു നേടിയ ചലച്ചിത്രങ്ങൾ, ഗോവ ഇന്റർനാഷണൽ ഫിലിം ഫെസ്റ്റിവലിൽ പ്രദർശിപ്പിച്ച ഇന്ത്യൻ പനോരമ ചിത്രങ്ങൾ, മികച്ച വിദേശ സിനിമകൾ എന്നിവ പ്രദർശിപ്പിക്കുമെന്ന് ഫിലിം സൊസൈറ്റി രക്ഷാധികാരി ഫാ. ബേബി ഷെപ്പേർഡ്, ട്രഷറർ ഷാജു ആളൂപറമ്പിൽ എന്നിവർ അറിയിച്ചു.