ഇന്ത്യയില്‍ നിന്നുള്ളവര്‍ക്ക് യാത്രാവിലക്ക് ഏര്‍പ്പെടുത്തി യു.എ.ഇയും സിംഗപ്പൂരും

25

ഇന്ത്യയില്‍ നിന്നുള്ളവര്‍ക്ക് യാത്രാവിലക്ക് ഏര്‍പ്പെടുത്തി യു.എ.ഇയും സിം​ഗപ്പൂരും. ഇന്ത്യയിലേക്ക് യാത്ര ചെയ്യരുതെന്നും പൗരന്മാര്‍ക്ക് നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്. ദീര്‍​​ഘകാല വിസയുള്ളവര്‍ക്കും സന്ദര്‍ശകര്‍ക്കും വിലക്ക് ബാധകമായിരിക്കും. ഇനി ഒരറിയിപ്പ് ഉണ്ടാകും വരെ വിലക്ക് തുടരും. കോവിഡ് വര്‍ധനവിന്‍റെ പശ്ചാത്തലത്തില്‍ ഒമാനും വിലക്ക് ഏര്‍പ്പെടുത്തിയിരുന്നു. കോവിഡ് വ്യാപനം കണക്കിലെടുത്ത് ഇന്ത്യയെ യുകെ ഗവണ്‍മെന്റ് റെഡ് ലിസ്റ്റില്‍ ഉള്‍പ്പെടുത്തിയതിന് പിന്നാലെ വിമാന സര്‍വീസുകള്‍ക്കും വിലക്കേര്‍പ്പെടുത്തിയിരുന്നു. ഈ മാസം 24 മുതല്‍ 30 വരെ ഇന്ത്യയില്‍ നിന്ന് യുകെയിലേക്കും തിരിച്ചുമുള്ള വിമാന സര്‍വീസുകള്‍ക്കാണ് വിലക്കേര്‍പ്പെടുത്തിയത്. യു.എ.ഇ.യുടെ വിലക്ക് 10 ദിവസത്തേക്കാണ്.