ഇന്ത്യ ഉള്‍പ്പെടെ രാജ്യങ്ങളില്‍ നിന്നുള്ളവർക്ക് ഏര്‍പ്പെടുത്തിയ യാത്രാവിലക്ക് നീക്കി അമേരിക്ക: നവംബർ മുതൽ രാജ്യത്ത് പ്രവേശനം നൽകും

41

കോവിഡ് വ്യാപനത്തെ തുടര്‍ന്ന് ഇന്ത്യ ഉള്‍പ്പെടെ രാജ്യങ്ങളില്‍ നിന്നുള്ള പൗരന്മാര്‍ക്ക് ഏര്‍പ്പെടുത്തിയ യാത്രാവിലക്ക് നീക്കി അമേരിക്ക. നവംബർ മുതൽ രാജ്യത്ത് പ്രവേശനം നൽകുമെന്ന് കോവിഡ് റെസ്പോൺസ് കോർഡിനേറ്റർ ജെഫ്രി സെയ്ന്റ്സ് അറിയിച്ചു.

Advertisement

18 മാസമായി ഏർപ്പെടുത്തിയിരുന്ന നിയന്ത്രണമാണ് ഇതോടെ എടുത്ത് മാറ്റുന്നത്. കോവിഡ് പൊട്ടിപ്പുറപ്പെട്ടത് മുതൽ അന്ന് പ്രസിഡന്റായിരുന്ന ഡോണൾഡ് ട്രംപാണ് യാത്രാ വിലക്ക് ഏർപ്പെടുത്തിയത്.

എന്നാൽ ഏതൊക്കെ വാക്സിൻ എടുത്തവർക്കാകും പ്രവേശനം എന്ന കാര്യത്തിൽ അധികൃതർ വ്യക്തത വരുത്തിയിട്ടില്ല. യുഎസ് സെന്റർ ഫോർ ഡിസീസ് കണ്ട്രോൾ ഇത് സംബന്ധിച്ച് അന്തിമ തീരുമാനം കൈക്കൊള്ളുമെന്നും സെയ്ന്റ്സ് അറിയിച്ചു.

Advertisement